Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Opinion

ധാരാവിയിലെ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പങ്കുണ്ടോ?. സിപിഎം തള്ള് പൊളിച്ച് മാധ്യമപ്രവര്‍ത്തകന്‍

വെബിനാറില്‍ പങ്കെടുത്തിട്ട് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞു കാറുന്നതിന് തുല്യം

Indus Scrolls Bureau by Indus Scrolls Bureau
Jul 2, 2020, 10:16 pm IST
ധാരാവിയിലെ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പങ്കുണ്ടോ?. സിപിഎം തള്ള് പൊളിച്ച് മാധ്യമപ്രവര്‍ത്തകന്‍
Share on FacebookShare on TwitterTelegram

ഫേസ്ബുക്ക് പോസ്റ്റ്‌ – ജാവേദ് പര്‍വേശ്‌

തള്ളിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇതുപോലൊന്ന് സമീപകാലത്ത് കണ്ടിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കോവിഡ് പ്രതിരോധവിജയത്തിന് കേരളത്തിന് പങ്കുണ്ടത്രേ. അതില്‍ എല്‍ഡിഎഫിന്റെ പങ്ക് നിസ്തുലമാണത്രേ. ഇതിലും ഭേദം ശശിതരൂരിനെ ഇംഗ്ലീഷ് പഠിപ്പിച്ചത് എന്‍ഡിടിവിയിലെ ‘ലൈവ് ഇന്റര്‍വ്യൂവില്‍’ പങ്കെടുത്ത പിണറായി വിജയനാണ് എന്ന് പറയുന്നതാണ്.

കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക നേട്ടമാണ് ധാരാവി നടത്തിയത്. കേവലം രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തു ലക്ഷം പേര്‍ താമസിക്കുന്ന ചേരിയാണിത്. കാട്ടുതീ പോലെയാണ് ഏപ്രില്‍ തൊട്ട് ഇവിടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ദിനംപ്രതി നൂറുകണക്കിന് കേസുകള്‍. പക്ഷേ തള്ളുരഹിത ശാസ്ത്രീയ നീക്കങ്ങളിലൂടെ ധാരാവിയിലെ കോവിഡ് നിയന്ത്രിക്കുന്നതില്‍ ബിഎംസി വിജയിച്ചു. കഴിഞ്ഞ ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത് നാലും അഞ്ചും കേസുകള്‍ മാത്രം. ആകെ കേസുകള്‍ രണ്ടായിരത്തില്‍പരം. കോവിഡിനെ പിടിച്ചുകെട്ടിയെന്നല്ല അവിടത്തുകാര്‍ പറയുന്നത്. ആദ്യ വേവ്നി യന്ത്രിക്കാനായി എന്നു മാത്രം. അടുത്തത് നേരിടാന്‍ തയ്യാറെടുത്തിരിക്കുന്നു. ബൈദ ബൈ, ഇവിടെ എല്‍ഡിഎഫിന് എന്ത് പങ്ക് ? സയന്‍സ് കോണ്‍ഗ്രസില്‍ പി.വി.അന്‍വറിന് എന്ത് കാര്യം?

കോവിഡിനെതിരേ ലോകം ഉപയോഗിക്കുന്ന രണ്ടു ആയുധങ്ങള്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ലോക്ക് ഡൗണും ഇവിടെ നടപ്പില്ല. എട്ടടി പത്തടി വീതിയുള്ള മുറിയില്‍ താമസിക്കുന്നത് പത്തും പതിനഞ്ചും പേരാണ്. ഒരു ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് നൂറിലധികം പേര്. ധാരാവി കോവിഡിനെ നിയന്ത്രിച്ചത് അഗ്രസീവ് സ്‌ക്രീനിങ്, ടെസ്റ്റിങ് രീതികള്‍ പിന്തുടര്‍ന്നാണ്. അരലക്ഷം പേരെ വീടുകളിലെത്തി പരിശോധിച്ചു. പരിശോധന മതിയാകാത്തതിനാല്‍, രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ബിഎംഎസി സ്ഥാപിച്ച ഒമ്പത് ഡിസ്‌പെന്‍സറികളില്‍ എത്താന്‍ രോഗ ലക്ഷണങ്ങളുള്ളവരോട് വരാന്‍ പറഞ്ഞു. പനി ക്യാംപുകള്‍ സ്ഥാപിച്ച് 350ല്‍ പരം സ്വകാര്യ ഡോക്ടര്‍മാരെ വിന്യസിച്ചു. അഞ്ചു ലക്ഷത്തില്‍പരം അന്തേവാസികളെ സ്‌ക്രീന്‍ ചെയ്തു.

എന്‍ജിഒ കളെയും മറ്റും ഉപയോഗിച്ചുള്ള തീവ്രമായ കോണ്ടാക്ട് ട്രേസിങ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത നാള്‍ ആരംഭിച്ചു. പതിനായിരത്തിലധികം കോവിഡ് ടെസ്റ്റുകള്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തി. സ്‌പോര്ട്‌സ് കോംപ്ലക്‌സുകള്‍ സ്‌കൂളുകള്‍ തുടങ്ങിയവയിലായി 3800 പേര്ക്കുള്ള ക്വാറന്റൈന്‍ സൗകര്യം ഒരുക്കി. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മാത്രമല്ല പുറത്തും ഭക്ഷണവിതരണം ഉറപ്പാക്കി. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ യോഗയും മറ്റും മാത്രമല്ല ശ്വാസം പിടിക്കല്‍ പരിപാടികളും നടത്തി. ക്രിട്ടിക്കല്‍ കെയറിനായി ബിഎംസി അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തു. 200 കിടക്കകളുള്ള സായി ആശുപത്രി ഗുരുതര രോഗമുള്ളവരെ ചികില്‍സിക്കാനുള്ളതായിരുന്നു.
രോഗികള്‍ക്കും അല്ലാത്തവര്‍ക്കും ഭക്ഷണം കൊടുക്കല്‍ കണ്ടുപിടിച്ചത് കേരളത്തിലെ സഖാക്കള്‍ ആയതിനാല്‍ ആ ക്രെഡിറ്റ് തീര്‍ച്ചയായും എല്‍ഡിഎഫിന് അവകാശപ്പെട്ടതാണ്. അതുപോലെ ലോകത്ത് കോണ്ടാക്ട് ട്രേസിങ് ആരംഭിച്ചത് വിജയന്റെ കാലത്ത് കേരളത്തിലായതിനാല്‍ അതിലും അവകാശവാദമുന്നയിക്കാം. അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നതിനിടയില്‍ കേരളത്തിലെ ഉദ്യോഗസ്ഥരെയും മന്ത്രിയെയും മുംബൈക്കാര്‍ വിളിച്ചിട്ടുണ്ടാകും. അത് വെബിനാറില് പങ്കെടുത്തിട്ട് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞു കാറുന്നതിന് തുല്യമാണ്.

ധാരാവിയിലെ കോവിഡ് പ്രതിരോധത്തിന്റെ പിതാവ് കേരളവും എല്‍ഡിഎഫും ആണെന്ന രീതിയിലുള്ള പ്രചാരണം പരിഹാസ്യമാണ്. ഇംഗ്ലീഷില്‍ തള്ളി മലയാളത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇതുവരെയുള്ള പി ആര്‍ തള്ള് എങ്കില്‍ ഇത്തവണ മലയാളത്തിലാണ് തള്ളിന്റെ തുടക്കം. പ്രധാനപത്രങ്ങളിലൊന്നില്‍ തൊട്ട് ‘ധാരാവിയുടെ സ്വന്തം കേരളം’ സാഹിത്യം വന്നു കഴിഞ്ഞു. ഇംഗ്ലീഷില്‍ വന്നാല്‍ ധാരാവിയില്‍ നിന്ന് ആളുകള്‍ ശ്രമിക് ട്രെയിന്‍ കയറി വന്ന് ഇവിടെ തല്ലുകൊടുക്കും.
ഒരു രോഗത്തെ സ്വന്തം രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ച ഇതുപോലുള്ള മറ്റൊരു നാറിയ ഉദാഹരണം മറ്റൊരിടത്തും ഉണ്ടാകില്ല. ഫുള്‍ മാരത്തണില്‍ ആദ്യത്തെ 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ കേരളം ഒന്നാമെതെത്തി കപ്പ് അടിച്ചത്രേ. ടെസ്റ്റുകളുടെ എണ്ണത്തില്‍ പല സംസ്ഥാനങ്ങളേക്കാളും പിറകിലുള്ള കേരളത്തില്‍ പക്ഷേ മരണനിരക്ക് പല സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്. തള്ളുകള്‍ നിര്‍ത്തി യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ മറ്റുള്ളവര്‍ക്കൊപ്പം സഖാക്കളും തയ്യാറാകണം.

https://www.facebook.com/javed.parvesh/posts/10223537031713124

Tags: cpmprpinarayiFEATUREDMAIN
Share19SendTweetShare

Discussion about this post

RelatedNews

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

Recent.

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies