തിരുവനന്തപുരം: സിപിഎമ്മിലെയും സര്‍ക്കാരിലെയും ഉന്നതര്‍ക്കു പുറമെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് മതീവ്രവാദ സംഘടനകളുമായും ബന്ധം. എസ്ഡിപിഐ നേതാക്കള്‍ക്കൊപ്പമുള്ള സ്വപ്നയുടെ ചിത്രങ്ങളും പുറത്തുവന്നു. യുഎഇ കോണ്‍സുലേറ്റ് പ്രതിനിധികള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ആലുമൂട്, കരിച്ചാറ ക്യാംപുകള്‍ സന്ദര്‍ശിച്ച് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നത്. 2018 ആഗസ്റ്റ് 17ന് എസ്ഡിപിഐ പ്രവര്‍ത്തകനായ ജാഫര്‍ മാലിക്കനാണ് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
വിദേശത്തുനിന്നുള്ള സ്വര്ണക്കള്ളടത്തിന് പിന്നില്‍ മതതീവ്രവാദികള്‍ ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന പണ സ്രോതസ്സാണ് സ്വര്‍ണ്ണക്കടത്ത്. ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ഏതാനംു പ്രമുഖ ജ്വല്ലറികള്‍ക്കും ഇതില്‍ പങ്കുള്ളതായി നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു.
യുഎഇ കോണ്‍സുലേറ്റ് എസ്ഡിപിഐ പോലുള്ള വിവാദ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതും സംശയത്തിലാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുത്തിയത് സ്വപ്നയാണെന്നാണ് വിവരം.
ഇതിനിടെ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്കി. സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം.ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രി ഓഫിസ് കൂടുതല്‍ പ്രതിക്കൂട്ടില്‍ ആകും. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം.
Discussion about this post