കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ 24 ന്യൂസ് ചാനലിലൂടെ പുറത്തുവന്നത് സിപിഎം പദ്ധതിയെന്ന് വ്യക്തമാകുന്നു. റിപ്പോര്‍ട്ടറായ സഹിന് ആന്റണിയാണ് ശബ്ദരേഖ പുറത്തുവിട്ടത്. സിപിഎം നേതാക്കളുമായി അടുപ്പമുള്ള സഹിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ടവന് എന്ന് വിശേഷിപ്പിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകനും വിവാദ നായകനുമായ ബിനീഷ് കോടിയേരിക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്ക് വാളില്‍ ഇട്ടിട്ടുണ്ട്. സ്വപ്നക്ക് ഉന്നത സിപിഎം നേതാവിന്റെ മകനുമായി ബന്ധമുണ്ടെന്നും ഇയാളുടെ സംരക്ഷണത്തിലാണ് ഒളിവില്‍ കഴിയുന്നതെന്നും നേരത്തെ ആരോപണമുയര്‍ന്നതാണ്. ബിനീഷുമായുള്ള ബന്ധമാണോ സഹിന് ശബ്ദരേഖ ലഭിക്കാന്‍ ഇയാക്കിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മറ്റ് ചാനലുകളും പിന്നീട് സ്വപ്നയുടെ ശബ്ദരേഖ ആഘോഷമാക്കി.
സിപിഎമ്മിന്റെ വാദമാണ് ശബ്ദരേഖയില്‍ സ്വപ്ന ആവര്‍ത്തിച്ചത്. മാധ്യമങ്ങളും മറ്റുള്ളവരും ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കുന്നത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും തനിക്ക് മുഖ്യമന്ത്രിയുമായും സര്‍ക്കാരിലെ ഉന്നതരുമായും മറ്റ് തരത്തിലുള്ള ബന്ധങ്ങളില്ലെന്നും സ്വപ്ന പറയുന്നു. ഏറെ പ്രതിരോധത്തിലായ സിപിഎം ഈ വാദം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സ്വപ്നയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തുവന്നിരുന്നു. അവര്‍ എവിടെയുണ്ടെന്ന് പോലീസിനറിയാം. ഒളിവിലിരുന്ന് ചാനലില്‍ ശബ്ദരേഖ എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കന്നത് സിപിഎമ്മാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇപ്പോഴുള്ള വിവാദത്തില്‍ പിടിച്ചു നില്‍ക്കാനുള്ള സഹായമാണ് സ്വപ്ന സുരേഷ് ചെയ്യുന്നത്. തനിക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കുന്നു എന്ന നയമാണ് ശബ്ദരേഖയിലൂടെ അവര്‍ ചെയ്തിരിക്കുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന ഒരാള്‍ ഒളിവിലിരുന്ന് അന്വേഷണത്തെ വഴിതിരിച്ചുവിടുന്നു. സുരേന്ദ്രന് പറഞ്ഞു.
സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന 24 ന്യൂസ് ശബരിമലയില്‍ ആചാരലംഘനത്തിന് മനീതി സംഘത്തെ എത്തിച്ചതില്‍ ആരോപണം നേരിട്ടിരുന്നു. ഒരു ചാനലിന്റെ ഗള്‍ഫ് ബ്യൂറോ ഉദ്ഘാടനത്തില്‍ സ്വപ്ന പങ്കെടുത്തിരുന്നതായും വിവരം പുറത്തുവരുന്നുണ്ട്. കേരളത്തിലെ നിരവധി ചാനലുകളും മാധ്യമപ്രവര്‍ത്തകരും ഇടത് ബുദ്ധിജീവികളും ജിഹാദി പണം കൈപ്പറ്റുന്നത് പരസ്യമായ രഹസ്യമാണ്. മുസ്ലിം തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള പണമൊഴുക്കിലെ പ്രധാന സ്രോതസ്സ് സ്വര്ണ്ണക്കടത്തുമാണ്.
Discussion about this post