ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി 24 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു. എംഎല്‍എമാരെ വാഗ്ദാനങ്ങള്‍ നല്കി മറുകണ്ടം ചാടിക്കാനാണ് ശ്രമം. എന്നാല്‍ ഇത് വിജയിക്കില്ലെന്ന് 24 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ മഹേന്ദ്ര ചൗധരിയും ഇതില്‍ ഒപ്പുവെച്ചിട്ട്ുണ്ട്.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 107 പേരാണുള്ളത്. സ്വതന്ത്രന്റെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയും സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസ് ആരോപണത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല. അടുത്തിടെ മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് ജ്യോദിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഏതാനും എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിന് ഇടയാക്കിയിരുന്നു. രാജസ്ഥാനില്‍ യുവനേതാവ് സച്ചിന് പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കലഹത്തിലാണ്. പൈലറ്റിനെ ഉപയോഗിച്ച് എംഎല്‍എമാരെ ബിജെപി അടര്ത്തിമാറ്റുമെന്നാണ് കോണ്‍ഗ്രസ് ഭയം.
Discussion about this post