കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സ്പീക്കറും കേസിലെ പ്രധാന പ്രതി സ്വപ്നയും 2019 ജൂണ്‍ 6, 7 തീയതികളില്‍ നെടുമ്പാശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുമിച്ചു കഴിഞ്ഞതായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു. നിയമസഭാ സ്പീക്കര്‍ ഇന്ന് കേരളത്തിന് അപമാനമാണ്. അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധങ്ങള്‍ പരിശോധിക്കണം. 2019 ജൂണ്‍ ജൂണ്‍ അഞ്ച് വരെ സ്പീക്കര്‍ പൊന്നാനിയിലുണ്ടായിരുന്നു. 10ന് കേന്ദ്ര മന്ത്രി ഗഡ്കരിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും.
ഇതിനിടയില്‍ 6, 7 തീയതികളില്‍ നെടുമ്പാശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ആലുവയില്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ വിവിഐപികള്‍ താമസിക്കുന്നഎല്ലാസൗകര്യങ്ങളുമുള്ള ഗസ്റ്റഹൗസുകള് ഉണ്ടെന്നിരിക്കെയാണിത്. ഹോട്ടലില്‍ ആരൊക്കെ കാണാന്‍ വന്നു, ആരുടെയൊക്കെ പേരിലാണ് മുറികള്‍ എടുത്തത്, സ്വപ്ന സുരേഷ് എന്തിനാണ് കാണാന്‍ വന്നത്, എത്ര മണിക്കൂറുകള്‍ ചെലവഴിച്ചു എന്നതൊക്കെ അന്വേഷിക്കണം. എന്താണ് സ്വപ്നയുമായി സ്പീക്കര്‍ക്ക് ഇടപാട്. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കണ്ണിയാകാനാണ് സാധ്യത. അതല്ലെങ്കില്‍ എന്താണ് ബന്ധമെന്ന് തുറന്നുപറയാന്‍ സ്പീക്കര്‍ തയ്യാറാകണം.
നിയമസഭാ സ്പീക്കര്‍ പദവി രാഷ്ട്രീയത്തിന് അതീതമാണ്. സ്പീക്കര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവരെ നിയമസഭയിലേക്ക് വിളിച്ചുവരുത്താന്‍ പോലും അധികാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ട്. ആവശ്യമെങ്കില്‍ പരസ്യപ്പെടുത്തും. എഎന്‍. രാധാകൃഷ്ണന് വ്യക്തമാക്കി. സ്വപ്നയുടെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്തതില്‍
ശ്രീരാമകൃഷ്ണനെതിരെ നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. സ്വപ്നയുടെ ചുമലില്‍ തട്ടി സൗഹൃദം പങ്കിടുന്ന വീഡിയോയും വൈറലായി. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ അറിയുന്നതെന്ന് അദ്ദേഹം പിന്നീട് വിശീദകരിച്ചു.
https://www.facebook.com/anrbjp/videos/278140533605555
Discussion about this post