തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ വെള്ളംകുടിച്ച് സിപിഎം നേതാക്കള്‍. ഒരാഴ്ചയിലേറെയായി നിറഞ്ഞുനില്ക്കുന്ന വിഷയത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധിക്കാനാകാതെ വലയുകയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സിപിഎം പ്രതിനിധികള്‍. മനോരമ, ഏഷ്യാനെറ്റ്, 24 ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകലിലെ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കള്‍ നിരത്തുന്ന അപഹാസ്യമായ വാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എം.ബി. രാജേഷ്, എ.എന്‍. കൃഷ്ണദാസ്, എം.സ്വരാജ്, ജെയ്ക്ക് സി തോമസ്, എ.എ. റഹീം തുടങ്ങിയവരാണ് എല്ലാ ദിവസവും രാത്രി ചര്‍ച്ചകളില്‍ പങ്കെടുത്ത് നാണംകെടുന്നത്. നിരവധി ട്രോളുകളും ഇവര്‍ ഏറ്റുവാങ്ങുന്നുണ്ട്. അതേ സമയം, നേരത്തെ ചാനലുകളില്‍ സജീവമായിരുന്ന ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് ഇപ്പോള്‍ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായുള്ള വിവാഹ ശേഷം, മുഖ്യമന്ത്രി ആരോപണവിധേയനായ വിഷയത്തിലാണ് റിയാസിന്റെ മൗനമെന്നതും ശ്രദ്ധേയമാണ്. സന്ദീപ് വാര്യര്‍, ശ്രീജിത്ത് പണിക്കര്‍, സന്ദീപ് വചസ്പതി, വി.വി. രാജേഷ്, എസ്.ശബരീനാഥന് തുടങ്ങിയവരാണ് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കുന്നത്.
ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ അവതാരകരെ ആക്രമിക്കാനാണ് സിപിഎം പ്രതിനിധികള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന ആരോപണമുയര്‍ത്തി ചര്‍ച്ചയുടെ ഭൂരിഭാഗം സമയവും ഇവര്‍ അവതാരകരുമായി ഏറ്റുമുട്ടും. സമൂഹമാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കാന്‍ സൈബര്‍ ആര്‍മിയും രംഗത്തുണ്ട്. മനോരമയിലെ നിഷ ജെബിയെയും ഏഷ്യാനെറ്റിലെ വിനു വി ജോണിനെയുമാണ് ഇവര്‍ ഏറ്റവും അധികം ആക്രമിക്കുന്നത്.
https://www.facebook.com/1724842951133428/videos/3223275594423250/
https://www.facebook.com/1097625553671504/videos/310639230122170/
https://www.facebook.com/1097625553671504/videos/659041574688880/
https://www.facebook.com/201783880003343/videos/2362526167376810/
https://www.facebook.com/333057743495063/videos/653217261938188/
Discussion about this post