ആലുവ: കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാസ്ത്രീയുടെ അന്ത്യകര്‍മ്മ ചടങ്ങില്‍ നുഴഞ്ഞുകയറി പോപ്പുലര്‍ ഫ്രണ്ടുകാര്‍. വീഡിയോ റെക്കോര്‍ഡ് ചെയ്ത്, കന്യാസ്ത്രീയുടെ മരണാനന്തര ചടങ്ങുകള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഘടനക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യവും അഭിനന്ദനവും അര്‍പ്പിച്ച് അനുയായികള്‍ ആഘോഷമാക്കി. ഇതോടെ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികളും രംഗത്തെത്തി. തുടര്‍ന്ന് പത്രക്കുറിപ്പിറക്കി പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പരിധിയിലുള്ള എസ്ഡി സന്യാസ സമൂഹത്തിലെ 73 വയസ്സുള്ള ഡയബെറ്റിക്ക് രോഗി ആയിരുന്ന സിസ്റ്റര്‍ ക്ലെയറാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. കോവിഡ് പരിശോധനയില്‍ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകരെന്ന് പരിചയപെടുത്തി കുറച്ചു പേര് മരിച്ചടക്കിന് സഹായിക്കാനെത്തി. പിപിഇ കിറ്റ് ധരിച്ചവര്‍ക്കൊപ്പം പോപ്പുലര്‍ ഫ്രണ്ട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഇവരെത്തിയത്. പിന്നീട് മരിച്ചടക്കിന് ഈ ആളുകള്‍ നേതൃത്വം നല്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ചു. സംഘടനയുടെ പേരെഴുതിയ ടീ ഷര്‍ട്ട് കാണുന്ന തരത്തില്‍ നില്ക്കാന് വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. ഇതുപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മരണമടഞ്ഞ കന്യാസ്ത്രീയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയെന്ന പ്രചാരണം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് എന്ന ഓണ്‍ലൈനില്‍ വാര്‍ത്തയും നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ അഭ്യര്‍ഥന മാനിച്ചാണ് മൃതദേഹം സംസ്കരിക്കുന്നതിന് തയ്യാറായതെന്നും ജില്ല സെക്രട്ടറി ഷിജാര്‍, എടത്തല ഏരിയാ പ്രസിഡന്റ് ഷിജു ബക്കര്‍, എസ്ഡിപിഐ എടത്തല പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്കാരകര്‍മങ്ങള്‍ നടത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.
മൃതദേഹത്തെ പോലും അനാദരിക്കുന്ന രീതിയില്‍ പ്രചാരണം നടന്നതില്‍ ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സഭാ നേതൃത്വവും അന്തംവിട്ടു. ഇതോടെ പത്രക്കുറിപ്പുമായി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിജാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഞങ്ങള്‍ ചെയ്ത ചില സല്പ്രവര്ത്തനവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ടെന്നും സംഘടനയുടെ നിര്‍ദേശം അനുസരിച്ചാണ് ഇത് ചെയ്തത്. സംഘടനയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകരെന്ന നിലയിലാണ് പ്രവര്‍ത്തി ചെയ്തത്. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് ഞങ്ങളുടെ ഓരോരുത്തരുടെയും ലക്ഷ്യം. അതിനാല്‍ എന്നെയോ മറ്റുള്ളവരെയോ മഹത്വവല്‍ക്കരിച്ചും അവര്‍ക്ക് ആക്ഷേപകരമായ രീതിയിലുമുളള പോസ്റ്റുകളില്‍ നിന്ന് സഹോദരന്മാര് വിട്ട് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ വിശദീകരണവും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അനുമതി നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. അടുത്തിടെ ലൗ ജിഹാദ് ആരോപണവുമായി കത്തോലിക്കാ സഭ രംഗത്തു വന്നിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റി ഭീകരസംഘടനകളില്‍ എത്തിക്കുന്നുവെന്ന് അവര്‍ തുറന്നടിച്ചു. കേരളത്തില്‍നിന്നും ഐഎസ്സില്‍ എത്തപ്പെട്ടവരില്‍ ക്രിസ്ത്യന്‍ പെണ്കുട്ടികളുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചാരണത്തെ ക്രിസ്ത്യന്‍ വിശ്വാസികള്‍ നോക്കിക്കാണുന്നത്.
https://www.facebook.com/anna.shiby.3/posts/619583692000135
https://www.facebook.com/anna.shiby.3/posts/619591358666035
https://www.youtube.com/watch?v=Nf1Rl2Ry2gY&feature=youtu.be&fbclid=IwAR1dZwpm0_g236aWjgtuTvu-kQny0jpRaN423g-aUlXTo3mbXi9oTN36uRA
Discussion about this post