Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

എന്ന്‌ നിന്റെ മൊയ്തീന്‍ നിര്‍മ്മിച്ചത് സ്പ്രിംഗ്‌ളര്‍ സിഇഒ റാഗി തോമസ്; ഫൈസല്‍ ഫരീദിന്റെ പണമെന്നും ആരോപണം

Indus Scrolls Bureau by Indus Scrolls Bureau
Jul 21, 2020, 10:54 am IST
എന്ന്‌ നിന്റെ മൊയ്തീന്‍ നിര്‍മ്മിച്ചത് സ്പ്രിംഗ്‌ളര്‍ സിഇഒ റാഗി തോമസ്; ഫൈസല്‍ ഫരീദിന്റെ പണമെന്നും ആരോപണം
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിക്കുമ്പോള്‍ സ്പ്രിംഗ്‌ളര്‍ കരാര്‍ വീണ്ടും ചര്‍ച്ചയാവുന്നു. കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദ് ഏതാനും സിനിമകള്‍ക്ക് പണം മുടക്കിയിട്ടുണ്ട്. ഇതില്‍ പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയും ഉണ്ടെന്നാണ് ആരോപണം. സ്പ്രിംഗ്‌ളര്‍ സിഇഒ റാഗി തോമസാണ് ഈ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാള്‍. ഇതിനോടൊപ്പം, ഇടത് സര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് നല്‍കിയ കണ്‍സള്‍ട്ടന്‍സി കരാറുകളും വിവാദമായിരിക്കുകയാണ്. ഇ മൊബിലിറ്റി പദ്ധതിക്കായി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയാണ് ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നനക്ക് നിയമനത്തിനായി ഇടപെട്ടത്. മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് കണ്‍സള്‍സള്‍ട്ടന്‍സി നല്‍കിയ കമ്പനികളെല്ലാം മാഫിയയുടെ ഭാഗമെന്നാണ് ആരോപണം ഉയരുന്നത്. അമേരിക്കന്‍ പൗരത്വമുള്ള മലയാളിയായ റാഗി തോമസ് 2009ലാണ് സ്പ്രിംഗ്‌ളര്‍ സ്ഥാപിച്ചത്. 2015ലാണ് സിനിമ പുറത്തിറങ്ങിയത്. 12 കോടി ചെലവില്‍ നിര്‍മ്മിച്ച സിനിമ 60 കോടി രൂപയിലേറെ കളക്ഷന്‍ നേടുകയും ചെയ്തു. ഈ ഒരു സിനിമ മാത്രമാണ് റാഗി തോമസ് നിര്‍മ്മിച്ചിട്ടുള്ളത്.

കോവിഡ് വിവരശേഖരണത്തിനാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. ഇതില്‍ അഴിമതിയും ഡാറ്റാ ചോര്‍ച്ച ആരോപണവും ഉയര്‍ന്നതോടെ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കുവിറ്റെന്ന ആരോപണത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിട്ടിരുന്നു. ഏപ്രില്‍ രണ്ടിനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ പര്‍ച്ചേസ് ഓഡറില്‍ ഒപ്പുവച്ചത്. എന്നാല്‍ അതിന് മുമ്പ് മാര്‍ച്ച് 25ന് വിവരശേഖരണത്തിന് സ്പ്രിംഗ്‌ളറിന്റെ വെബ്‌സൈറ്റ് സര്‍ക്കാര്‍ ഉപയോഗിച്ചുതുടങ്ങി.

പത്താംതീയതി പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചശേഷം 12ന് സ്പ്രിംഗ്‌ളര്‍ ഐടി സെക്രട്ടറിക്കയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനും പൗരന്‍മാര്‍ക്കുമാണെന്നാണ് കത്തില്‍ പറയുന്നത്. വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ല. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ സര്‍വറില്‍ നിന്ന് അവരുടെ വ്യക്തിഗതവിവരങ്ങള്‍ നീക്കുമെന്നും കത്തിലുണ്ട്. കമ്പനിയുടെ സ്വകാര്യതാനയവും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതടക്കം സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളെല്ലാം സ്പ്രിംഗ്‌ളറിന്റെ അവകാശവാദങ്ങള്‍ മാത്രമായിരുന്നു. കമ്പനി വെബ്‌സൈറ്റില്‍ വന്ന ഐ.ടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യത്തെയും സര്‍ക്കാര്‍ ന്യായീകരിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെകുറിച്ചാണ് വീഡിയോയെന്നാണ് അവകാശവാദം. എങ്കില്‍ എന്തിന് ആ വീഡിയോ കമ്പനി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെന്ന ചോദ്യത്തിന് ഉത്തരവുമുണ്ടായില്ല.

Tags: FEATUREDfaisal fareedPrithviraj SukumaranEnnu Ninte MoideenRagy ThomasSprinkler
Share48SendTweetShare

Discussion about this post

RelatedNews

റൗഫ് ഷെറീഫിൻ്റെയും ബദറുദ്ദീൻ്റെയും മൊഴികൾ  പി എഫ് ഐ കമാൻഡർ കെ പി കമാലിനു കുരുക്കായി 

റൗഫ് ഷെറീഫിൻ്റെയും ബദറുദ്ദീൻ്റെയും മൊഴികൾ  പി എഫ് ഐ കമാൻഡർ കെ പി കമാലിനു കുരുക്കായി 

സൗദിയിൽ നോമ്പുകാലത്ത് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ചടങ്ങുകളിൽ മിതത്വം പാലിക്കാൻ നിർദേശം

സൗദിയിൽ നോമ്പുകാലത്ത് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ചടങ്ങുകളിൽ മിതത്വം പാലിക്കാൻ നിർദേശം

ബിഎംഎസ് ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്, പരിപാടിയിൽ പങ്കെടുത്തതിന് സംഘിയാക്കുകയാണെങ്കിൽ ആയിക്കോട്ടെ”: സുജയ്യ പാർവ്വതി

ബിഎംഎസ് ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്, പരിപാടിയിൽ പങ്കെടുത്തതിന് സംഘിയാക്കുകയാണെങ്കിൽ ആയിക്കോട്ടെ”: സുജയ്യ പാർവ്വതി

ഹവാല ഫണ്ട് കൈമാറ്റം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

ഹവാല ഫണ്ട് കൈമാറ്റം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

Recent.

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കി കെയുഡബ്ല്യുജെയിലെ സി ഐ ടി യു ലോബി

വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കി കെയുഡബ്ല്യുജെയിലെ സി ഐ ടി യു ലോബി

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

കാപ്പ കേസ് പ്രതിയുടെ വീട് കയറി ആക്രമിച്ചു, അമ്മ മർദ്ദനമേറ്റ് മരിച്ചു

അടൂരിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസ്; മക്കൾ അറസ്റ്റില്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies