ബംഗളുരു: പ്രവാചക നിന്ദ ആരോപിച്ച് കോണ്‍ഗ്രസ്സിലെ ദളിത് എംഎല്‍എയുടെ വീട് ആക്രമിക്കുകയും നഗരത്തില്‍ കലാപം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ പാര്‍ട്ടിയിലെ മുസ്ലിം വിഭാഗത്തിനുള്ള പങ്കും പുറത്തുവരുന്നു. കലാപവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കലീം പാഷയും പ്രതിയെന്നാണ് റിപ്പോര്‍ട്ട്. നഗരവര വാര്‍ഡിലെ കോണ്‍ഗ്രസ് മുന്‍ കോര്‍പ്പറേറ്ററാണ് ഇയാള്‍. ഇപ്പോള്‍ ഭാര്യയാണ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായാണ് പോലീസ് പറയുന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. സ്വന്തം എംഎല്‍എയുടെ വീട് ആക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടി പ്രതികരിക്കാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് സ്വീകരിച്ചിട്ടുള്ളത്. എസ്ഡിപിഐയുടെ ആവശ്യത്തിന് വഴങ്ങി പാര്‍ട്ടി മതഭ്രാന്തനായ ടിപ്പുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. കോണ്‍ഗ്രസ്സിനെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ വിഴുങ്ങിയാതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണ് പാഷക്കുള്ളത്. മുന്‍ ആഭ്യന്തര മന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജ്ജിന്റെ അടുപ്പക്കാരനാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഷാള്‍ ധരിച്ച് ബിസ്കറ്റ് വിതരണം ചെയ്യുന്ന പടവുമുണ്ട്. ഇയാളുടെ ഫേസ്ബുക്കില്‍ കോണ്‍ഗ്രസ് നേതാവാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്എസ്യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചതായും വിവരണമുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 16 പ്രതികള്‍ എസ്ഡിപിഐക്കാരാണ്. ഇരുനൂറോളം പേര് ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്.
Discussion about this post