തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദം ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണെന്നും എന്നാല്‍ അതിലും വലിയ വ്യാജ ഉന്നതബിരുദങ്ങളുമായി വിലസുകയാണ് കേരളത്തിലെ നിരവധി പോളിടെക്നിക് കോളേജ് അദ്ധ്യാപകരെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഇക്കാര്യം കുറച്ചുദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ചതിന്റെ പേരില്‍ എന്നെ മൂക്കില്‍ വലിച്ചു കയറ്റും എന്ന് പറഞ്ഞു വ്യാജ ബിരുദക്കാര്‍ നടക്കുന്നുണ്ട്. ദേശാഭിമാനിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലിചെയ്യുന്നുണ്ട്. ഈ വാര്‍ത്ത ഒരുക്കുന്നതിന് പിറകിലും ഈ മാന്യന് തന്നെയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലിചെയ്യുന്നവരില്‍ മുഖ്യമന്ത്രിയുടെ ബന്ധു ഉണ്ട്. അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവു നല്കാന് തയ്യാറാണ്. വിരട്ടലും വിലപേശലും ഒക്കെ കയ്യില്‍ വച്ചാല്‍ മതി.
ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള ഏറ്റവും നല്ല കുറുക്കുവഴിയെന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനൊരു ഉത്തരം മാത്രമേയുള്ളൂ വകുപ്പുമന്ത്രി ശ്രീ കെ ടി ജലീലിന്: സകല വ്യാജവിദ്യാഭ്യാസയോഗ്യതകളെയും അധ്യാപകരുടെ അടിസ്ഥാന യോഗ്യതയാക്കി മാറ്റുക. ഇപ്പറഞ്ഞതിനുള്ള ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ G.O.(Ms)No.29/2019/HEDN dtd 12/2/2019 എന്ന ഗവണ്മെന്റ് ഓര്‍ഡര്‍. AICTE യുടെ അംഗീകാരമില്ലാത്ത ഒരു കൂട്ടം M-Tech ഡിഗ്രികള്‍ ഒന്നിച്ച്, ഒന്നിനും അംഗീകാരം ഇല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഹ്യുമാനിറ്റേറിയന്‍ ഗ്രൌണ്ട്സ് മാത്രം പരിഗണിച്ചു, അംഗീകരിച്ച വകയില്‍ പൊതുഖജനാവിനു ഏറ്റവും കുറഞ്ഞത് 50 കോടി രൂപയുടെ നഷ്ടം വരുത്തി വച്ചിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, അതും പൊതുസമൂഹത്തിനു പത്തു പൈസയുടെയും ഉപകാരമില്ലാത്ത വിഷയത്തില്‍ ഇടപെട്ടുകൊണ്ട്. ഇത് ഒരു റെക്കറിംഗ് എക്സ്പെന്‍സ് ആയതുകൊണ്ട് വീണ്ടും കോടികളുടെ നഷ്ടം പ്രതിമാസം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ കുറെക്കാലമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് സ്ഥിരം ഡയറക്ടര്‍ ഇല്ല, പകരം ‘ഇന്‍-ചാര്‍ജ് ഓഫ് ഡയറക്ടര്‍’ ആണുള്ളത്! പര്‍ച്ചേസിലും കെട്ടിട നിര്‍മ്മാണത്തിലുമായി കോടാനുകോടികള്‍ മറിയുന്ന ഈ വകുപ്പില്‍, എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ആരോടും ചോദിക്കേണ്ടതില്ലല്ലോ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിഞ്ഞ മട്ടേയില്ല. അവരിപ്പോഴും വ്യാജബിരുദക്കാര്‍ക്ക് കുട പിടിക്കുന്ന തിരക്കിലാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ഏതാണെന്ന് വച്ചാല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പോളിടെക്നിക്ക് പ്രിന്‍സിപ്പല്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ്. പ്രസ്തുത ലിസ്റ്റിലെ 50% ത്തില്‍ അധികം പേരും ഇത്തരം വ്യാജബിരുദക്കാരാണ്, ഇത് തന്നെയാണ് എച്ച് ഓ ഡി മാരുടെയും സീനിയോറിറ്റി ലിസ്റ്റിന്റെ അവസ്ഥ.
പ്രളയദുരിതത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് 10000 രൂപ നല്കാനില്ല. എന്നാല്‍ തട്ടിപ്പുകാര്‍ക്ക് ഇങ്ങനെ വാരിക്കോരി നല്കാന് ഖജനാവില്‍ കോടികള്‍ക്ക് പഞ്ഞവുമില്ല! എല്ലാം ശരിയാക്കാന്‍ ഇറങ്ങിയവര്‍ ഉന്നത വിദ്യാഭ്യാസത്തെയും വ്യാജന്മാര്ക്ക് കാഴ്ചവച്ചുവെന്നല്ലാതെ എന്ത് പറയാന്‍?. അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Sandeepvarierbjp/posts/4234043403304060
Discussion about this post