തിരുവനന്തപുരം: ബാര്‍ക്ക് റേറ്റിങ്ങില്‍ ‘സിപിഎം വിരുദ്ധ’ ചാനലുകള്‍ക്ക് മുന്നേറ്റം. സിപിഎം ബഹിഷ്കരിച്ച ഏഷ്യാനെറ്റും സൈബര്‍ ആക്രമണം നടത്തിയ മനോരമയും നേട്ടമുണ്ടാക്കി. മാതൃഭൂമിയെ മറികടന്ന് നാലാമതെത്തി ജനം ടിവി ഞെട്ടിച്ചു. സിപിഎം പിന്തുണ വേണ്ടുവോളം ലഭിച്ച 24 ന്യൂസ് കഴിഞ്ഞ ആഴ്ചത്തെ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും പോയിന്റില്‍ താഴേക്ക് വീണു. മാതൃഭൂമി ന്യുസിന് 12.22 പോയിന്റ് കുറഞ്ഞപ്പോള്‍ ജനം ടിവിക്ക് കൂടിയത് 21 പോയിന്റുകളാണ്. ഇത്രയും വളര്‍ച്ച അടുത്ത കാലത്തൊന്നും മറ്റൊരു വാര്‍ത്ത ചാനലിനും സ്വന്തമാക്കന്‍ കഴിഞ്ഞിട്ടില്ല. അയോധ്യയിലെ ഭൂമി പൂജയുടെ തത്സമയ സംപ്രേഷണമാണ് ജനത്തിന്റെ കുതിപ്പിന് പിന്നില്‍. മനോരമ ന്യൂസ് (9.62 പോയന്റ്), ന്യൂസ് 18 (7.73 പോയന്റ്), എഷ്യനെറ്റ് ന്യൂസ് (5.07 പോയന്റ് ) എന്നിവര്‍ക്ക് മാത്രമാണ് കഴിഞ്ഞ ആഴ്ചയേക്കാള്‍ റേറ്റിങ്ങ് വര്‍ദ്ധിച്ചത്.
മാതൃഭൂമി (12.22 പോയന്റ്), കൈരളി (6.76 പോയന്റ്), മീഡിയ വണ്‍ (3 പോയന്റ്), 24 ന്യൂസ് (2.7 പോയന്റ്) എന്നിവര്‍ക്ക് റേറ്റിങ്ങില്‍ മൈനസ് പോയന്റുമായി ഇടിവ് നേരിട്ടു. സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പിനിടയിലും ഏഷ്യാനെറ്റിനും മനോരമക്കും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചത് കേരള രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം അവതാരകന്റെ വേഷത്തില്‍ ജോണ്‍ ബ്രിട്ടാസ് കോട്ടിട്ട് തിരികെയെത്തിയിട്ടും കൈരളി ന്യൂസിന്റെ വളര്‍ച്ച താഴേക്ക് തന്നെയായി. പാര്‍ട്ടി ചാനല്‍ കാണണമെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്കിയതും ഫലം കണ്ടില്ല. മറ്റുള്ള മാധ്യമങ്ങളെ വിമര്സിച്ചുള്ള ചര്‍ച്ചയാണ് പ്രധാനമായും ബ്രിട്ടാസ് നടത്തുന്നത്.
നേരത്തെ 24 ന്യൂസിന്റെ മുന്നേറ്റം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ഏഷ്യാനെറ്റിന് തൊട്ടുപിന്നിലായി അവര്‍ രണ്ടാമതെത്തിയത് വലിയ ചര്‍ച്ചയായി. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രസന്റേഷനാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. മറ്റു ചാനലുകള്‍ ഇത് അനുകരിക്കാനും തുടങ്ങിയിരുന്നു. ഇതിനിടെ, ചാനലിലെ പ്രധാന അവതാരകരിലൊരാളായ അരുണ്‍ കുമാര്‍ പ്രബേഷന്‍ പീരീഡില്‍ സര്‍ക്കാറിനെ പറ്റിച്ച് അവധിയെടുത്ത് പ്രവര്‍ത്തിക്കുകയാണെന്ന വിവരം പുറത്തുവന്നു. തുടര്‍ന്ന് അരുണ്‍ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനായി. മറ്റ് ചാനലുകളുമായി സിപിഎം യുദ്ധത്തിലേര്പ്പെട്ടപ്പോഴും 24നെ പുകഴ്ത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ വലിയ പിന്തുണയാണ് ചാനലിന് നല്‍കിയത്. എന്നാല്‍ ഇതും റേറ്റിംഗ് കുറയുന്നത് തടഞ്ഞില്ല.
Discussion about this post