കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനെതിരെ വ്യാപക പ്രചാരണം. വാക്സിനും സാനിറ്റൈസറും വേണ്ടെന്നും മാസ്ക് ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രചാരണം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെടുത്തി, പാരതന്ത്ര്യത്തിന്റെ മാസ്കുകള്‍ ധരിച്ച് സ്വതന്ത്രരാവുക എന്ന പരാമര്‍ശത്തോടെ മുഹമ്മദ് അഷ്റഫ് എന്നയാള്‍ കുടുംബത്തോടൊപ്പം പ്രചാരണത്തില്‍ പങ്കുചേര്‍ന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. നോ വാക്സിന്, നോ സാനിറ്റൈസര്‍ എന്നും പ്ലക്കാര്‍ഡുകളിലുണ്ട്. കുട്ടികളെപ്പോലും ഇതില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്. രാജ്യം ഒന്നടങ്കം കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എതിര് പ്രചാരണം. എസ്ഡിപിഐ അനുഭാവിയാണ് മുഹമ്മദ് അഷ്റഫ്. മുസ്ലിം മതമൗലികവാദികളും അക്യുപങ്ചര്‍ ചികിത്സകരുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.
ഏതു മതവും എന്നപോലെ ഏതു ചികിത്സയും അംഗീകരിക്കാനും തിരഞ്ഞെടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ ഉണ്ടായിരിക്കെ ഏതെങ്കിലും ഒരു ചികിത്സയുടെ പ്രോട്ടോകോള്‍ മാത്രം പൗരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ശാപവും പൗരാവകാശ ലംഘനവുമാണെന്ന് ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന് എന്ന സംഘടന പറയുന്നു. വളരെ നേര്‍ത്ത സൂചികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി ചികിത്സിക്കുക എന്നതാണ് അക്യുപങ്ചര്‍ ചികിത്സാരീതി. സംഘടനയുടെ ഭാരവാഹികളെല്ലാം പ്രചാരണത്തിലുണ്ട്. നേരത്തെ മതവിശ്വാസം ചൂണ്ടിക്കാട്ടി പള്‍സ് പോളിയോ തുള്ളിമരുന്നിനെതിരെയും പ്രചാരണം നടന്നിരുന്നു. മലപ്പുറത്തും കോഴിക്കോടും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി. കര്‍ശന ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലത്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം. ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/muhammedashraf.muhammedashraf.92/posts/2782971595362201
Discussion about this post