തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യര്‍ ഈ നൂറ്റാണ്ടിന് തന്നെ അപമാനമാണെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുല്ലപ്പള്ളിക്കെതിരായ വിമര്‍ശനം.
ലൈംഗീക പീഡനത്തിന് ഇരയായ ഒരു 16 വയസ്സുകാരി തീകൊളുത്തി മരിച്ചതിന്റെ പിറ്റേന്ന് ബലാത്സംഗത്തിന് വിധേയ ആകുന്ന സ്ത്രീയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നു എന്നും അങ്ങനെയുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നും പറയുന്ന ഒരു പാര്‍ട്ടി അധ്യക്ഷന്‍ ഉണ്ടാകുന്നതിലും വലിയ അപചയമൊന്നും കോണ്‍ഗ്രസിന് വരാനില്ലെന്ന് ശോഭാ സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സര്‍ക്കാരിനെതിരെയുളള വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന് സ്ത്രീ വിരുദ്ധ പമാര്‍ശം നടത്തിയത്. ബലാല്‍സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ലൈംഗീക പീഡനത്തിന് ഇരയായ ഒരു 16 വയസ്സുകാരി തീകൊളുത്തി മരിച്ചതിന്റെ പിറ്റേന്ന് ബലാത്സംഗത്തിന് വിധേയ ആകുന്ന സ്ത്രീയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നു എന്നും അങ്ങനെയുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നും പറയുന്ന ഒരു പാര്‍ട്ടി അധ്യക്ഷന്‍ ഉണ്ടാകുന്നതിലും വലിയ അപചയമൊന്നും കോണ്‍ഗ്രസിന് വരാനില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യര്‍ ഈ നൂറ്റാണ്ടിന് തന്നെ അപമാനമാണ്. ഒരു പൊതുപ്രവര്‍ത്തകനായി തുടരാന്‍ പോലുമുള്ള ധാര്‍മ്മികത അദ്ദേഹത്തിനില്ല. അല്‍പ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇത്തരം നിന്ദ്യമായ വിചാരമണ്ഡലങ്ങള്ക്ക് ഇടപെടാന്‍ കഴിയുന്ന ഒന്നായി നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ മാറ്റിക്കൂടാ…
Discussion about this post