മുംബൈ: ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഫിറോസ് നാദിയദ്വാലയുടെ ഭാര്യയെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാദിയദ്വാലയുടെ ഭാര്യ ഷബാന സയീദിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. റെയ്ഡുകളില് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് കടത്തുകാരും വിതരണക്കാരും ആണെന്ന് സംശയിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പിടിയിലായ മറ്റുള്ള മൂന്നു പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യക്തമാക്കി.
ഓപ്പറേഷനില്‍ എന്‍സിബി മൊത്തം 727.1 ഗ്രാം കഞ്ചാവ്, 74.1 ഗ്രാം ചരസ്, 95.1 ഗ്രാം എംഡി (കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി) എന്നിവയും പിടിച്ചെടുത്തു. വിതരണക്കാരില്‍ നിന്നും 3,58,610 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഫിറോസ് നാദിയദ്വാലയെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് വാങ്കഡെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഞ്ചാവ് പിടിച്ചെടുത്ത എന്‍സിബി ഉദ്യോഗസ്ഥരുടെ സംഘമാണ് നാദിയദ്വാലയുടെ വസതി നേരത്തെ തെരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ അറസ്റ്റിലായ അന്ധേരി നിവാസിയായ വാഹിദ് അബ്ദുല്‍ കദിര്‍ ഷെയ്ഖ് എന്ന സുല്‍ത്താന്‍ എന്നയാളില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് അവര്‍ സമ്മതിച്ചു. കദിര്‍ ഷെയ്ഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരു എന്‍സിബി ടീം ഗുല്‍മോഹര്‍ ക്രോസ് റോഡ് നമ്പര്‍ 5, ജെവിപിഡി സ്കീം, ജുഹുവിലുള്ള ഷബാന സയീദിന്റെ വസതിയിലെത്തി. റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എന്‍ഡിപിഎസ് നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്തതായും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോളിവുഡ് ചിത്രങ്ങളായ വെല്‍ക്കം, ഫിര്‍ ഹെരാ ഫെരി, അരാക്ഷന്‍, ദിവാന് ഹുയി പഗല്, കാര്ട്ടൂഷ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഫിറോസ് നാദിയദ്വാല.
Discussion about this post