ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഏതാനും റൗണ്ടുകളുടെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വലിയ വിജയം തന്നെ ഉറപ്പിച്ചിരിക്കുകയാണ്. ബിജെപി ഇതുവരെ 28 ല്‍ 16 സീറ്റുകള്‍ നേടിയിട്ടുണ്ട്. കൂടാതെ മൂന്നെണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുകയുമാണ്. എന്നാല്‍ കോണ്‍ഗ്രസിന് നാണക്കേട് തുടരുകയാണ്. കോണ്‍ഗ്രസിന് വെറും അഞ്ചെണ്ണം നേടാനെ കഴിഞ്ഞൊള്ളൂ. എന്നാല്‍ ശേഷിക്കുന്ന നാലില്‍ ലീഡുണ്ട് എന്നത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം.
രാജ്യത്ത് ബിജെപി തരംഗം തുടരുന്നു എന്നതിന്റെ സൂചന തന്നെയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ കാണാന്‍ കഴിയുന്നത്. ജ്യോതിരാദിത്യ സിന്ധ്യയടക്കം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെയിറങ്ങിയിരുന്നു. ഇതോടെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്ത് വന്നിരുന്നു. ഇതോടെ ഈ ഉപതെരഞ്ഞെടുപ്പ് ജ്യോതിരാദിത്യ സിന്ധ്യയുടെ ദൗത്യം കൂടിയായിരുന്നു ബിജെപിയെ വന്‍ വിജയത്തിലെത്തിക്കുക എന്നത്.
നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, സംസ്ഥാന പ്രസിഡന്റ് ശ്രീ വി ഡി ശര്‍മ്മ, കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍. ബിജെപിയുടെ വികസന നയത്തിലും സംസ്ഥാന ജനതയ്ക്കും നല്കിയ വിശ്വാസത്തിന് നന്ദി അദ്ദേഹം ട്വീറ്റ് ചെയ്തു.
വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക:
മൊറീന: രാകേഷ് മാവായ് (കോണ്‍ഗ്രസ്)
സുമവാലി: അജാബ് സിംഗ് കുശ്വ (കോണ്‍ഗ്രസ്)
അശോക് നഗര്‍: ജജ്പാല്‍ സിംഗ് ”ജജ്ജ്ി” (ബിജെപി)
മുങ്കോളി: ബ്രജേന്ദ്ര സിംഗ് യാദവ് (ബിജെപി)
അനുപൂര്‍: ബിസാഹു ലാല്‍ സിംഗ് (ബിജെപി)
സാഞ്ചി: ഡോ. പ്രഭുരം ചൗധരി (ബിജെപി)
മന്ധത: നാരായണ്‍ സിംഗ് പട്ടേല്‍ (ബിജെപി)
നേപ്പാനഗര്‍: സുമിത്രദേവി കാസ്ദേക്കര്‍ (ബിജെപി)
ബദ്നവാര്‍: രാജവര്‍ധന്‍ സിംഗ് ദത്തിഗാവ് (ബിജെപി)
സുവസ്ര: ചാണക ഹര്‍ദീപ്സിംഗ് (ബിജെപി)
ബിയോറ: രാംചന്ദ്ര ഡാംഗി (കോണ്‍ഗ്രസ്)
സുവസ്ര: ചാണക ഹര്‍ദീപ്സിംഗ് (ബിജെപി)
ഭണ്ഡര്‍: രക്ഷാ സാന്ദ്രം സരോണിയ (ബിജെപി)
ബമോറി: മഹേന്ദ്ര സിംഗ് സിസോഡിയ (ബിജെപി)
ഹത്പിപ്ലിയ: മനോജ് നാരായണ്‍സിങ് ചൗധരി (ബിജെപി)
ബിജെപിയുടെ വിജയത്തെ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രശംസിച്ചു. ഇത് പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വത്തിന്റെ വിജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഫലം കാണിക്കുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെയും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തെയും വിശ്വസിക്കുന്നുണ്ട് എന്നാണെന്നും കോണ്‍ഗ്രസിനോട് അതൃപ്തിയുണ്ടെന്നും ബിജെപി മുതിര്‍ന്ന നേതാവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post