രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഇതിന് കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടികളാണെന്നും അവര്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് 3.0 ന്റെ ഭാഗമായി 12 നിര്‍ണായക നടപടികള്‍ക്കായി 2,65,080 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ശോഭാ സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോജിലൂടെ പറഞ്ഞു.
ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികള്‍ക്കായി 29,87,641 കോടി രൂപയാണ് ( ആര്‍ബിഐ നടപടികള്‍ ഉള്‍പ്പടെ ) ചിലവഴിച്ചതെന്നും ഇതില്‍ ഏറ്റവും പ്രസക്തമായ പ്രഖ്യാപനം കോവിഡ് വാക്സിന് ഗവേഷണ നിര്‍മ്മാണത്തിനായി കോവിഡ് സുരക്ഷ മിഷന് മാറ്റിവെച്ച 900 കോടി രൂപയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18,000 കോടി രൂപയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജനയ്ക്ക് 10,000 കോടി രൂപയും ഉള്‍പ്പെടെയാണ് പ്രഖ്യാപിച്ചത്. കൊറോണ വാക്സിന് ഗവേഷണത്തിന് 900 കോടി രൂപയും അനുവദിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന് കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടികളാണ്. ആത്മനിര്‍ഭര്‍ ഭാരത് 3.0 ന്റെ ഭാഗമായി 12 നിര്‍ണായക നടപടികള്‍ക്കായി 2,65,080 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തീക ഉത്തേജന നടപടികള്‍ക്കായി 29,87,641 കോടി രൂപയാണ് ( RBI നടപടികള്‍ ഉള്‍പ്പടെ ) ചിലവഴിച്ചത്. ഇതില്‍ ഏറ്റവും പ്രസക്തമായ പ്രഖ്യാപനം കോവിഡ് വാക്സിന് ഗവേഷണ നിര്‍മ്മാണത്തിനായി കോവിഡ് സുരക്ഷ മിഷന് മാറ്റിവെച്ച 900 കോടി രൂപയാണ്. ദുരിതകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോടൊപ്പം അടിയുറച്ചുനില്ക്കുന്നതിലെ അഭിമാനവും സന്തോഷവും പങ്കുവെയ്ക്കുന്നു..
Discussion about this post