ലഖ്നൗ: ലവ് ജിഹാദില്‍ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കര്‍ശനമായ നിയമത്തിന്റെ കരട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ഗവര്‍ണറുടെ അംഗീകാരത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി മന്ത്രിസഭ തീരുമാനിച്ചുവെന്ന് ഉത്തര്‍പ്രദേശ് മന്ത്രി എസ്.എന്‍ സിംഗ് പറഞ്ഞു. കരടിന് ‘ വിധി വിരുദ് ധര്മ്മന്തരന് 2020 ‘ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ 3-10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ഈടാക്കാം. മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം ഒരാള്‍ക്ക് വിവാഹം നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ വിവാഹത്തിന് രണ്ട് മാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്ന് എസ്.എന്‍ സിംഗ് പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1-5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവര്‍ത്തനത്തിന് 3-10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായവര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കുമെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.
”ലവ് ജിഹാദ്” എന്ന പദം ബില്ലില്‍ ഉപയോഗിച്ചിട്ടില്ല, എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട മതപരിവര്‍ത്തനങ്ങളും പുതിയ നിയമത്തിന് കീഴില്‍ വരും. കൃത്യമായി പറഞ്ഞാല്‍, അത് മാത്രമല്ല വിവാഹത്തിന്റെ പ്രത്യേക ലക്ഷ്യത്തിനായി ഹിന്ദു-മുസ്ലിം മതപരിവര്ത്തനങ്ങളിലോ മറ്റു പരിവര്ത്തനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ലോ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ആദിത്യ മിത്തല്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട നിയമത്തിനായി കരട് 2019 നവംബറില്‍ ഉത്തര്‍പ്രദേശ് നിയമ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഭ്യന്തര, നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നു ഇത്. കഴിഞ്ഞയാഴ്ച യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ നിയമത്തിന്റെ കരട് അംഗീകരിച്ചിരുന്നു.
Discussion about this post