തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചതിന് പിന്നാലെ ബിജെപിയുടെ പോരാട്ടവീര്യത്തെ ഉയര്‍ത്തി പിടിച്ച് ശങ്കു ടി ദാസ്. ഈ ദിവസം മലയാളികള്‍ നന്നായി ഓര്‍ത്തു വെയ്ക്കണമെന്നും നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും ലംഘിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു നിയമം നിര്‍മിച്ചപ്പോള്‍ അതിനെ എതിര്‍ക്കാനും ചെറുത്ത് തോല്‍പ്പിക്കാനും ഇവിടെ ആരാണ് ഉണ്ടായിരുന്നത് എന്ന് മലയാളികള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ആക്ട് ഭേദഗതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ ശക്തമായ പ്രതിഷേധമായിരുന്നു ബിജെപി നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഈ ഭേദഗതിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടു കൊണ്ട് നടപടി നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചത്.
നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷകര്‍ ആയി ചമയുന്ന ആരും ആവശ്യം വന്നപ്പോള്‍ അവയെ സംരക്ഷിക്കാന്‍ ഇല്ലായിരുന്നു നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷകര്‍ ആയി ചമയുന്ന ആരും ആവശ്യം വന്നപ്പോള്‍ അവയെ സംരക്ഷിക്കാന്‍ ഇല്ലായിരുന്നു യഥാര്‍ത്ഥ പ്രതിസന്ധികളില്‍ നമുക്ക് തുണയായി അവരൊരിക്കലും ഉണ്ടാവില്ല എന്നതെല്ലാം ഓര്‍ക്കണം എന്ന് ശങ്കു ടി ദാസ് പറയുന്നു.
ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഇത് ഓര്‍മിപ്പിച്ചു കൊണ്ടാണ് ശങ്കു ടി ദാസ് തന്റെ ഫെയ്സ്ബുക്കില്‍ പൊലീസ് ആക്ട് ഭേദഗതി നടപ്പിലാക്കിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ആധാരമാക്കി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഈ ദിവസം മലയാളികള്‍ നന്നായി ഓര്‍ത്തു വെയ്ക്കണം.
നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും ലംഘിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു നിയമം നിര്‍മിച്ചപ്പോള്‍ അതിനെ എതിര്‍ക്കാനും ചെറുത്ത് തോല്‍പ്പിക്കാനും ഇവിടെ ആരാണ് ഉണ്ടായിരുന്നത് എന്ന് മലയാളികള്‍ ഓര്‍ക്കണം.
കേന്ദ്ര സര്‍ക്കാര്‍ ഫാസിസത്തോട് സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവലാളുകള്‍ ഒക്കെ സ്വന്തം സര്‍ക്കാര്‍ പൗരന്റെ നാവരിയാനും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും ഒരു നിയമം കൊണ്ട് വന്നപ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഒട്ടക പക്ഷികളെ പോലെ മണ്ണില്‍ തല പൂഴ്ത്തി ഇരിക്കുകയായിരുന്നു എന്നോര്‍ക്കണം.
ഒരു സ്വയം പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധ പോരാളിയുടെയും സഹായമോ സഹകരണമോ പിന്തുണയോടെ ഇല്ലാതെ നമ്മള് ഒറ്റയ്ക്ക് പൊരുതി നേടിയതാണ് ഈ വിജയം എന്നോര്‍ക്കണം.
പുലി വരുന്നേ പുലി വരുന്നേ എന്ന് നിലവിളിച്ചു നടന്നിരുന്നവര്‍ ആരും ശരിക്കും പുലിയിറങ്ങിയപ്പോള്‍ ഈ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം.
നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷകര്‍ ആയി ചമയുന്ന ആരും ആവശ്യം വന്നപ്പോള്‍ അവയെ സംരക്ഷിക്കാന്‍ ഇല്ലായിരുന്നു എന്നോര്‍ക്കണം.
ഇവരുടെയൊക്കെ തനി നിറം എന്താണെന്ന് ഓര്‍ക്കണം.
യഥാര്‍ത്ഥ പ്രതിസന്ധികളില്‍ നമുക്ക് തുണയായി അവരൊരിക്കലും ഉണ്ടാവില്ലെന്ന് ഓര്‍ക്കണം.
നന്നായി ഓര്‍ത്തു വെയ്ക്കണം ഈ ദിവസം.
ഒരിക്കലും മറന്നു പോവരുത്.
#പോലീസ്ഭേദഗതിഅറബിക്കടലില്
Discussion about this post