തിരുവനന്തപുരം : നവംബര്‍ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് പിന്നില്‍ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാര്‍ ഭരണഘടനാ ദിനം അട്ടിമറിച്ചതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് കമ്മ്യൂണിസ്റ്റുകാര്‍ കൂറ് പുലര്‍ത്തിയിട്ടില്ലെന്നും അംബേദ്കര്‍ തന്റെ ജീവിതത്തിലുടനീളം നഖശിഖാന്തം എതിര്‍ത്ത, കളിയാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാന്‍ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
നവംബര്‍ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് പിന്നില്‍ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ നിര്‍വ്യാജമായ കൂറ് പുലര്‍ത്തിയിട്ടുള്ളത്? അംബേദ്കര്‍ തന്റെ ജീവിതത്തിലുടനീളം നഖശിഖാന്തം എതിര്‍ത്ത, കളിയാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാന്‍ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണ്. ഇന്ന് ഇന്ത്യയില്‍ ദളിതര്‍, പിന്നോക്കക്കാര്‍ ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന പാര്‍ട്ടി ബിജെപിയാണ്. മായവതിയുടെ ഉത്തര്‍പ്രദേശില്‍ കാന്‍ഷിറാമിന്റെ പിന്തലമുറക്കാരും, ലാലു പ്രസാദ് യാദവിന്റെ ബീഹാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളും ഒരേ പോലെ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതീയ ജനത പാര്‍ട്ടിയാണ്. ഈ നാട്ടിലെല്ലാം കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഇതര പ്രാദേശിക കക്ഷികളും ചേര്‍ന്ന് ഒരു ജനതയെ വഞ്ചിച്ച വലിയ ചരിത്രമുണ്ട്. കേരളത്തെയും അതേ മാതൃകയില്‍ കൊണ്ടുപോകാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് പണിമുടക്കിന്റെ പേരില്‍, പണിമുടക്കാന്‍ അവകാശം തന്ന ഭരണഘടനയെ ഓര്‍ക്കേണ്ടുന്ന ദിനത്തെ, ഇവര്‍ അട്ടിമറിക്കുന്നത്.
Discussion about this post