കാസർകോട്: മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനായിരുന്ന കെ സുന്ദര കാരണമാണ് അന്ന് ബിജെപിക്ക് ജയിക്കാൻ കഴിയാതെ പോയതെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. വെറും 89 വോട്ടുകൾക്കാണ് അന്ന് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇത്തവണയും കെ സുന്ദര മത്സരിക്കാൻ ഒരുങ്ങി പത്രിക നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ സുന്ദര പത്രിക പിന്‍വലിച്ചിരിക്കുകയാണ് . കെ.സുരേന്ദ്രന്റെ അപരന് കെ.സുന്ദര പത്രിക പിന്‍വലിച്ചത് സുരേന്ദ്രൻ ശബരിമലയ്ക്ക് വേണ്ടി പോരാടിയത് കൊണ്ടാണ് എന്നാണ് റിപ്പോർട്ട്.
ഇനി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശബരിമല സമര നായകനായ സുരേന്ദ്രനെതിരെ മത്സരിക്കില്ലെന്നും പത്രിക പിന്‍വലിച്ച ശേഷം കെ.സുന്ദര വ്യക്തമാക്കി. 2016 ല്‍ കെ.സുന്ദരയ്ക്ക് ലഭിച്ച 467 വോട്ടുകളാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയതെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. 2016ല്‍ കെ.സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു.
ഇത് കെ. സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണ്ണായകമായി. വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ. സുരേന്ദ്രന് മുസ്ലീം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. പേരിലെ സാമ്യത കൂടാതെ ചിഹ്നത്തിൽ പോലും സാമ്യം വന്നതോടെയാണ് ഐസ്ക്രീം ചിഹ്നത്തില്‍ മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയത് എന്നാണ് വിലയിരുത്തൽ.
Discussion about this post