ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമായി രാജ്യത്തെ മാറ്റാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. റോഹിങ്ക്യന്‍ കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. അഭയാര്‍ത്ഥി പ്രശ്നം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് രാജ്യത്തിനു ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
ജമ്മു കശ്മീര്‍ ജയിലില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് ആവുശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിലാണ് റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. നാല്‍പ്പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്നത് രാജ്യത്തിന് ഭീഷണിയാണ്. അനധികൃത കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാവില്ല.
രാജ്യത്തിന്റെ സുരക്ഷകൂടി കണക്കിലെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. റോഹിങ്ക്യന്‍ തടവുകാരെ തിരിച്ചയക്കുന്നതില്‍ മ്യാന്മര് ഭരണകൂടവുമായി ചര്‍ച്ച നടത്തിവരികയാണ്. മ്യാന്മര് പൗരത്വം സ്ഥിരീകരിച്ചാല്‍ ഇവരെ തിരിച്ചയക്കും. പൗരത്വം സ്ഥിരീകരിക്കാന്‍ സാധിക്കാത്ത അഭയാര്‍ത്ഥികള്‍ തടവില്‍തന്നെ തുടരും.
സര്‍ക്കാര്‍ വാദത്തെ ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകള്‍ കൈവശമുണ്ടെന്നു കാണിച്ചാണ്. എന്നാല്‍ മ്യാന്മര് ഭരണകൂടം നിലപാട് വ്യക്തമാക്കാതെ തിരിച്ചയക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.കേസില്‍ വിധി പറയാന്‍ സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്.
Discussion about this post