തിരുവനന്തപുരം: കേരളത്തിൽ തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലമാണ്. തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും പിന്നാലെ പാലക്കാട്ടും എന്‍ഡിഎ മുന്നില്‍. ഇ.ശ്രീധരന് നൂറിലധികം വോട്ടിനു മുന്നിലാണ്. അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ടു ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നിലാണ്. പല മണ്ഡലങ്ങളിലും ലീഡ്നില മാറി മറിയുകാണ്.
അതേസമയം കാസർകോട്ടും എൻഡിഎ മുന്നിൽ നിൽക്കുകയാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. അട്ടിമറി സാദ്ധ്യത സൂചിപ്പിച്ച് തിരൂരങ്ങാടിയില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. തിരുവല്ലയില്‍ മാത്യു ടി തോമസ് പിന്നിലാണ്. നിലമ്പൂരിൽ പി വി അന്‍വറും കണ്ണൂരില്‍ രാമചന്ദ്രന് കടന്നപ്പളളിയും മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ തപാല്‍ വോട്ടില്‍ ലീഡ് ചെയ്ത കെ ബാബുവിനെ പിന്നിലാക്കി ഇപ്പോള്‍ എം സ്വരാജ് ലീഡ് ചെയ്യുകയാണ്.
Discussion about this post