ലക്നൗ : ഉത്തർപ്രദേശിൽ നോളജ് സ്മാർട്ട് സിറ്റി നിർമ്മിക്കാൻ ഒരുങ്ങി സാൻ ഫ്രാൻസിസ്കോയിലെ ഓസ്റ്റിൻ കൺസൾട്ടിംഗ് ഗ്രൂപ്പ് . ഇതിനായി യുപി സർക്കാരുമായി കമ്പനി അധികൃതർ കരാർ ഒപ്പ് വച്ചു . യുപിയിൽ 5000 ഏക്കറിലാണ് ഓസ്റ്റിൻ കൺസൾട്ടിംഗ് ഗ്രൂപ്പ് വിജ്ഞാന നഗരം നിർമ്മിക്കുക. 35,000 കോടി രൂപയായിരിക്കും ഇതിന്റെ ചെലവ്.
ഇതിന്റെ ധാരണാപത്രം സാൻഫ്രാൻസിസ്കോയിൽ യുപി മന്ത്രി സുരേഷ് ഖന്നയുടെയും വ്യവസായ വികസന അഡീഷണൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവച്ചു.
ഫെബ്രുവരി 10 മുതൽ 12 വരെ യുപിയിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കായി യുപിയിലെ ഉപമുഖ്യമന്ത്രിയും, മന്ത്രിമാരും വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി. റോഡ് ഷോയ്ക്ക് പുറമെ ‘വൺ ടു വൺ’ യോഗങ്ങളും നടന്നു. വരും കാലങ്ങളിൽ യുപിയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ ചുവടുവെപ്പുകളാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത് .
ഡാറ്റാ സെന്റർ സ്ഥാപിക്കാൻ സിംഗപ്പൂരിലെ എസ്എൽജി ക്യാപിറ്റലുമായി നോയിഡ ന്യൂ ഓഖ്ല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി 1 ബില്യൺ ഡോളറിന്റെ (8,273 ദശലക്ഷം ഡോളർ) കരാറിൽ ഏർപ്പെട്ടിട്ടുണ്ട് . കൂടാതെ, നോയിഡ-ഗ്രേറ്റർ നോയിഡ മേഖലയിൽ സ്കൂളുകൾ സ്ഥാപിക്കുന്നതിന് സിംഗപ്പൂർ ആസ്ഥാനമായ ഗ്ലോബൽ സ്കൂൾ ഫൗണ്ടേഷനുമായി 100 കോടി രൂപയുടെ നിക്ഷേപ കരാറും ഒപ്പുവച്ചു. ഇത്തരത്തിൽ നിരവധി വിദേശരാജ്യങ്ങളാണ് യുപിയിൽ നിക്ഷേപം നടത്താൻ എത്തുന്നത് .
Discussion about this post