ന്യൂഡൽഹി: ഓസ്കറിനായുള്ള അവസാന പട്ടികയിലുള്ള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് കഴിഞ്ഞ ദിവസം ദി അക്കാദമി ഓഫ് മോഷൻ പിക്ക്ച്ചേഴ്സ് ആൻഡ് സയൻസസ് പുറത്തുവിട്ടിരുന്നു. രാജമൗലി ചിത്രം ‘ആർ ആർ ആർ’ ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്കാരം എന്നീ വിഭാഗങ്ങളിലായാണ് ചിത്രം മത്സരിച്ചത്. മികച്ച ചിത്രം, മികച്ച സംവിധാനം എന്നിവയുടെ അവസാന പട്ടിക പുറത്തുവരാനുണ്ട്.
ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഷൗനാക്ക് സെനിന്റെ ഡോക്യുമെന്ററി ‘ഓൾ ദാറ്റ് ബ്രത്സ്’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലും ഇടം നേടി.
കാർത്തികി ഗോൺസാൽവസിന്റെ ഡോക്യുമെന്ററി ‘ദ എലിഫന്റ് വിസ്പേഴ്സ്’. ഡോക്യുമെന്ററി ഷോർട്ട് ഫിലിമിലും ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്കർ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ നാല് സിനിമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .കഴിഞ്ഞ വർഷം റിന്റു തോമസിന്റെയും സുസ്മിത് ഘോഷിന്റെയും ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയർ’ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു.
Discussion about this post