മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ സ്വർണ്ണം പിടികൂടി. ഒരു കോടി രൂപ വില വരുന്ന 2.1 കിലോഗ്രാം സ്വർണം, മിശ്രിത രൂപത്തിലാണ് പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം അമരമ്പലം സ്വദേശി പാനോലൻ നവാസ്, കോഴിക്കോട് ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. മരമ്പലം സ്വദേശി പാനോലൻ നവാസ് ജിദ്ദയിൽ നിന്നും, ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ ദുബായിൽ നിന്നും എത്തിയതായിരുന്നു.
പാനോലൻ നവാസിൽ നിന്ന് 1056 ഗ്രാം സ്വർണ്ണ മിശ്രിതവും, മേത്തര നിസാറിൽ നിന്ന് 1060 ഗ്രാം സ്വർണ്ണ മിശ്രിതവുമാണ് പിടികൂടിയത്. സ്വർണ്ണ മിശ്രിതം ക്യാപ്സ്യുൾ രൂപത്തിലായിരുന്നു. വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കടത്താൻ ശ്രമിച്ച സ്വർണ്ണം ഇവരിൽ നിന്നും പിടികൂടിയത്.
Discussion about this post