ന്യൂഡൽഹി : പാകിസ്ഥാൻ ചിത്രം ‘ദ ലെജൻഡ് ഓഫ് മൗലാ ജാട്ട്’ ഈ മാസം 30 ന് ഇന്ത്യയിൽ റിലീസ് ചെയ്യും . പാകിസ്ഥാൻ ഹിറ്റ് ജോഡികളായ ഫവാദ് ഖാൻ, മഹിറ ഖാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡിസംബർ 23 ന് ചിത്രം റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും റിലീസ് തീയതി നീട്ടിവെക്കുകയായിരുന്നു. ‘ദി ലെജൻഡ് ഓഫ് മൗലാ ജാട്ട്’ ഇന്ത്യയിൽ റിലീസ് ചെയ്യുമെന്ന വിവരം ലഭിച്ചപ്പോൾ മഹാരാഷ്ട്ര നവനിർമാൺ സേന എതിർപ്പ് ഉന്നയിച്ചിരുന്നു. പാക് സിനിമ രാജ്യത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു.
ഫവാദ് ഖാന്റെ ഈ ചിത്രം 200 കോടിയാണ് കളക്ഷൻ നേടിയത് . ഇതോടെയാണ് ചിത്രം ഇന്ത്യയിലും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. സീ സിനിമയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുക. നിലവിൽ ഈ ചിത്രം ഡൽഹി-എൻസിആർ, പഞ്ചാബ് എന്നിവിടങ്ങളിൽ മാത്രമാണ് റിലീസ് ചെയ്യുക.
Discussion about this post