അഹമ്മദാബാദ് : പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ . സൂറത്ത് നഗരത്തിലെ ദിൻഡോലി പ്രദേശത്താണ് സംഭവം . യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന പെൺകുട്ടിയെയാണ് ആസിഫ് പത്താൻ എന്ന പ്രൊഫഷണൽ ക്രിമിനൽ ഭീഷണിപ്പെടുത്തിയത് . ആസിഫിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് പ്രകോപനത്തിനിടയാക്കിയത് .
ഒക്ടോബർ 23 ന് ആസിഫും, സുഹൃത്ത് ധമു ഖൽസെയും ചേർന്ന് ട്യൂഷൻ ക്ലാസ്സിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു . തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.പ്രതികൾക്കെതിരെ 354, 354 (എ), 354 (ഡി), 506, 114, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) 2012 എന്നീ വകുപ്പുകൾ പ്രകാരം ദിൻഡോലി പോലീസ് കേസെടുത്തു.
Discussion about this post