തിരുവനന്തപുരം : എസ്.എഫ്.ഐ. നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം മറച്ചുവെക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ പറഞ്ഞതായി എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെ ഫോണ്‍ സംഭാഷണം. ആര് ചോദിച്ചാലും 26 വയസായെന്നേ പറയാവൂ എന്ന് ആനാവൂര്‍ നാഗപ്പന് നിര്‍ദ്ദേശിച്ചതായി അഭിജിത്ത് പറയുന്ന ശബ്ദരേഖ പുറത്തുവന്നു.
തനിക്ക് യഥാര്‍ഥ പ്രായം 30 ആണെന്നും പല പ്രായത്തിനുമുള്ള സര്‍ട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്നും അഭിജിത്ത് പറയുന്നു. പ്രായം മാറിമാറി പറയാനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. പാര്‍ട്ടിയിലിപ്പോള്‍ തനിക്ക് വെട്ടാന്‍ ആരുമില്ല, പക്ഷെ വെട്ടിക്കളിക്കാന്‍ ആരെങ്കിലുമൊക്കെ വേണമെന്നും ഇയാള്‍ പറയുന്നുണ്ട്.
ലഹരിവിരുദ്ധ ക്യാമ്പയ്നില്‍ പങ്കെടുത്ത ശേഷം ബാറിലെത്തി മദ്യപിച്ചതിന് അഭിജിത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ ജെ.ജെ.അഭിജിത് സി.പിഎം നേമം ഏരിയ കമ്മിറ്റിയംഗവുമാണ്.
Discussion about this post