സൂറത്ത്: ട്രെയിനിനും, പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ആർ പി എഫ് ഗാർഡ്. സൂറത്ത് റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം.
മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരനാണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയത്. കാൽ വഴുതി യുവാവ് താഴെ വീണത് അവിടെയുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ സന്ദീപ് ആണ് കണ്ടത്.
ഓടിയെത്തിയ സന്ദീപ് ട്രെയിൻ നിർത്താൻ അറിയിപ്പ് നൽകിയ ശേഷം ഏറെ പണിപ്പെട്ടാണ് യാത്രക്കാരനെ പുറത്തെത്തിച്ചത് . സന്ദീപിന്റെ പരിശ്രമം കണ്ട് മറ്റ് യാത്രക്കാരും ഒപ്പം കൂടി .സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു . ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
Discussion about this post