ന്യൂഡൽഹി : ഗുജറാത്തിൽ അവികസിത പ്രദേശങ്ങളുടെ വികസനത്തിനും , സാമ്പത്തിക മാറ്റത്തിനും കാരണമായത് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണെന്ന് പ്രമുഖ വ്യവസായി ഗൗതം അദാനി. അദ്ദേഹത്തിന്റെ നയങ്ങൾ വ്യവസായത്തിന്റെയും തൊഴിലിന്റെയും വികസനത്തിന് കാരണമായി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ അന്തർദേശീയ തലങ്ങളിലും അത് തന്നെയാണ് ചെയ്യുന്നതെന്നും അദാനി പറഞ്ഞു.
പ്രധാനമന്ത്രിയും , താനും ഒരേ സംസ്ഥാനത്തു നിന്നുള്ളവരായതിനാലാണ് പലരും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുന്ദ്രയിൽ ആദ്യത്തെ തുറമുഖം നിർമ്മിക്കാൻ തനിക്ക് അവസരം ലഭിച്ചത് ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ ധീരമായ കാഴ്ചപ്പാടിന്റെ ഫലമായിട്ടായിരുന്നുവെന്നും അദാനി പറഞ്ഞു.
മുൻ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധിയുമായി തനിക്ക് വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. മുൻ പ്രധാനമന്ത്രിമാരായിരുന്ന നരസിംഹ റാവുവിനെയും മന്മോഹൻ സിംഗിനെയും അദാനി പ്രശംസിച്ചു.
Discussion about this post