മുംബൈ : ഷാരൂഖ് ചിത്രമായ പത്താനിലെ ഗാനങ്ങളിൽ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമ്മാതാക്കളോട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം.
സർട്ടിഫിക്കേഷനായി ഫിലിം ടീം അടുത്തിടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റിവ്യൂ കമ്മിറ്റിയെ സമീപിച്ചിരുന്നു. “സിബിഎഫ്സി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പത്താന്റെ അവലോകന പ്രക്രിയ നടന്നത്. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്താനും തിയറ്റർ റിലീസിന് മുമ്പ് പുതുക്കിയ പതിപ്പ് സമർപ്പിക്കാനും കമ്മിറ്റി നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.” സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷി പറഞ്ഞു.
ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പത്താന് സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ചിത്രത്തിലെ ‘ബേഷ്രം രംഗ്’ എന്ന തുടങ്ങുന്ന ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. ഗാനത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉൾപ്പെടെ ഉള്ളവർ പ്രതികരിച്ചിരുന്നു.
Discussion about this post