മുംബൈ : അംബാനി കുടുംബത്തിലെ ഇളയപുത്രൻ ആനന്ദ് അംബാനി, സുഹൃത്തും പ്രണയിനിയുമായ രാധിക മെർച്ചന്റിനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്ന് വിവാഹനിശ്ചയം നടന്നു. മുംബൈ സ്വദേശിയാണ് രാധിക മെർച്ചന്റ്.
ന്യൂയോർക്ക് സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത് കെയറിൽ ഡയറക്ടറാണ്. യുഎസ്എയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.
മകൾ ഇഷ അംബാനിയുടെ മക്കളുടെ ജനനം ആഘോഷിക്കുന്നതിനായി അംബാനി കുടുംബം ശ്രീനാഥ്ജി ക്ഷേത്രത്തിൽ പ്രത്യേക പൂജയും വിരുന്നും ഒരുക്കിയിട്ടുണ്ട്. ഒപ്പം മുകേഷ് അംബാനി നാഥ്ദ്വാര നഗരത്തിലെ എല്ലാ വീടുകളിലും മധുര പലഹാരങ്ങളും വിതരണം ചെയ്യും.
ഇവിടെ അന്നക്കൂട് ഉത്സവം സംഘടിപ്പിക്കുമ്പോൾ ആദിവാസികൾക്കാണ് ആദ്യ അവകാശം. പൾന മനോരഥ്, ചൻവാരി മനോരഥ് എന്നിങ്ങനെയാണ് ചടങ്ങുകളുടെ പേര്. പൽന മനോരഥം കുഞ്ഞുങ്ങളുടെ ജനനത്തിന്റെ സന്തോഷത്തിൽ അവതരിപ്പിക്കുമ്പോൾ ചൻവാരി മനോരഥം മംഗളകരവും ശുഭകരവുമായ സംഭവങ്ങളുടെ അവസരത്തിൽ അവതരിപ്പിക്കുന്നു.
Discussion about this post