ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സിന്ധിലെ സിൻഹോറോ ജില്ലയിൽ 42 കാരിയായ ദിയ ഭീൽ ആണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ശേഷം ക്രൂരമായി കൊല്ലപ്പെട്ടത്. ദിയയുടെ മൃതദേഹം തലവെട്ടിമാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ മുഖത്തെ തൊലി ഉരിഞ്ഞ നിലയിലായിരുന്നു. ഇതോടൊപ്പം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ സ്തനങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. ശരീരമാസകലം മുറിവുകളുടെയും തൊലി ഉരിഞ്ഞതിന്റെയും പാടുകളും കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു.
ഭീൽ ഗോത്രത്തിൽപ്പെട്ട ദിയ വിധവയും അഞ്ച് കുട്ടികളുടെ അമ്മയുമാണ്. സിൻജോറോയിലെ ഹൈന്ദവർ നീതി തേടി പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) സെനറ്റർമാർ സിൻജോറോയിലെ ഗ്രാമം സന്ദർശിച്ചു. സംഭവത്തിൽ ആഗോള പ്രതിഷേധം ശക്തമാകുകയാണ്.
Discussion about this post