അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന് ആദരാജ്ഞലി അർപ്പിച്ച് പ്രമുഖർ. ‘ഈ ദുഷ്കരമായ സമയത്ത് ദൈവം പ്രധാനമന്ത്രിക്ക് സമാധാനം നൽകട്ടെ. ഓം ശാന്തി‘ എന്ന് കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തു.
‘പ്രിയ പ്രധാനമന്ത്രി, ഹീരാബാജിയുടെ മരണവാർത്ത കേട്ട് ഞാൻ ദുഃഖിതനും അസ്വസ്ഥനുമാണ്. അവരോടുള്ള നിങ്ങളുടെ സ്നേഹവും ആദരവും പ്രകടമാണ്. അവരുടെ സ്ഥാനം ആർക്കും ഏറ്റെടുക്കാനാവില്ല. നിങ്ങൾ ഭാരത മാതാവിന്റെ സന്തതികളാണ്. നാട്ടിലെ ഓരോ അമ്മയുടെയും അനുഗ്രഹം നിങ്ങളുടെ മേലുണ്ട്. എന്റെ അമ്മയുടെ പോലും.‘- നടൻ അനുപം ഖേർ കുറിച്ചു.
‘അമ്മയെ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ വേദന. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നിങ്ങൾക്ക് നൽകട്ടെ. ഓം ശാന്തി‘- എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിജി, അമ്മയുടെ മരണം ഏറ്റവും വലിയ ദുഃഖമാണ്. ആ അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. മാതാജിയ്ക്ക് ദൈവസന്നിധിയിൽ ഇടം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശാന്തി’- കപിൽശർമ്മയുടെ കുറിപ്പ് ഇത്തരത്തിലായിരുന്നു. ‘നരേന്ദ്ര മോദിക്ക് എന്റെ അനുശോചനം അറിയിക്കുന്നു. ഭാരത മാതാവിന്റെ മകന്റെ അമ്മയുടെ പുണ്യപൂർണമായ ജീവിതം നമുക്കെല്ലാവർക്കും പ്രചോദനമായി തുടരും. ഓം ശാന്തി.’- വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.
‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അമ്മയുടെ മരണം അഗാധമായി ഞെട്ടിച്ചു. അസാധാരണമായ ജീവിതമാണ് അമ്മ നയിച്ചിരുന്നത്. സ്വർഗത്തിലേക്ക് യാത്രയായ ആ ദിവ്യാത്മാവിന് എന്റെ പ്രണാമം. ഓം ശാന്തി.’- ചിരഞ്ജീവി കുറിച്ചു.
‘പ്രിയപ്പെട്ട മോദിജി, അമ്മ എവിടെയും പോകാറില്ല, പലപ്പോഴും ദൈവത്തിന്റെ കാൽക്കൽ ഇരിക്കും, മറ്റ് മക്കൾക്ക് നന്മ ചെയ്യാൻ കഴിയും. മാതാജി അന്നും എന്നും നിങ്ങളോടൊപ്പമുണ്ടാകും.’ എന്നായിരുന്നു സോനു സൂദ് കുറിച്ചത്.
Discussion about this post