ന്യൂഡൽഹി : ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ-ചൈന അതിർത്തിയെക്കുറിച്ച് തനിക്ക് ഒട്ടും ആശങ്കയില്ല. നമ്മുടെ ഐടിബിപി സൈനികർ ആ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്, അവരിൽ പൂർണ വിശ്വാസമുണ്ട്.’ നമ്മുടെ സൈനികർ ധീരതയോടെ അതിർത്തി കാക്കുന്നതിനാൽ നമ്മുടെ ഒരിഞ്ച് ഭൂമി കൈവശപ്പെടുത്താൻ ആരും ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ ഐടിബിപിയുടെ റസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തെ ഏറ്റവും ദുഷ്കരമായ മേഖലകളിൽ പ്രവർത്തിക്കുന്ന സുരക്ഷാ സേനയാണ് ഐടിബിപിയെന്ന് അദ്ദേഹം പറഞ്ഞു. മൈനസ് 42 ഡിഗ്രി താപനിലയിൽ അതിർത്തി കാവൽക്കാരുടെ മനോവീര്യം എത്രത്തോളം ശക്തമാകുമെന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐടിബിപി അതിന്റെ തുടക്കത്തിൽ തന്നെ പ്രയാസകരമായ സാഹചര്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ജമ്മു കശ്മീരിലും ലഡാക്കിലും പോയിട്ടുണ്ട്, അവിടെയുള്ള ആളുകൾ ഐടിബിപിക്കാരെ ഹിമവീർ എന്നാണ് വിളിക്കുന്നത്. ഈ നേട്ടം പത്മശ്രീ, പത്മഭൂഷൻ എന്നിവയേക്കാൾ വലുതാണ്, കാരണം സൈനികർക്ക് ഈ ബഹുമതി നൽകിയത് സർക്കാരല്ല, മറിച്ച് രാജ്യത്തെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post