ബെയ്ജിംഗ് : കൊറോണയെ തുടർന്ന് ചൈനയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിരിക്കുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരീക്ഷിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ ഷെങ് സോഷ്യൽ മീഡിയയിൽ ചൈനയിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോ പങ്ക് വച്ചു. അതിൽ കൊറോണയെ ഭയന്ന് ജീവനൊടുക്കിയ ചൈനീസ് പൗരന്റെ മൃതദേഹം കാണാം.
കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ചൈനയിൽ മരണപ്പെട്ടിരുന്നു. അബ്ദുൾ ഷെയ്ഖ് എന്ന 22 കാരനാണ് കൊറോണയെ തുടർന്ന് മരണപ്പെട്ടത്. അബ്ദുളിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി അബ്ദുൾ ചൈനയിൽ മെഡിസിൻ പഠിക്കുകയായിരുന്നു. ഡിസംബർ 11 ന് ഇന്ത്യയിലെത്തിയെങ്കിലും ഇന്റേൺഷിപ്പിനായി ചൈനയിലെ ഖികിഹാറിലേക്ക് മടങ്ങിപ്പോയിരുന്നു. അബ്ദുൾ അവിടെ 8 ദിവസത്തെ ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post