ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല. കമ്പനിക്ക് സ്വന്തമായി ജീവനക്കാരുള്ള രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഭാവി നിർണയിക്കുന്നതിൽ ഇന്ത്യൻ സമ്പദ്ഘടനക്ക് സുപ്രധാനമായ പങ്കാണ് നിർവഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഇന്ത്യയുടെ കാലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് എല്ലാ തരത്തിലുമുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ആധുനിക കാലത്തെ ഡിജിറ്റൽ ഫാക്ടറികളായ ഡേറ്റ സെന്ററുകൾ ഇന്ത്യയിൽ നിർമിക്കുകയെന്നത് അഭിമാനകരമാണെന്നും സത്യ നദെല്ല കൂട്ടിച്ചേർത്തു.
സത്യ നദെല്ലയുമായി കൂടിക്കാഴ്ച നടത്തിയത് മികച്ച അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാങ്കേതിക വിദ്യയിലും ഗവേഷണ രംഗത്തുമുള്ള ഇന്ത്യയുടെ കുതിപ്പ് അതിവേഗം രാജ്യത്തെ വളർച്ചയുടെ യുഗത്തിലേക്ക് നയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജി 20 യുടെ ഇന്ത്യയുടെ നേതൃത്വം മികച്ച നിമിഷമാണെന്ന് ഞാൻ കരുതുന്നു. അടിസ്ഥാനപരമായി ഇന്ത്യയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റിന് ഞങ്ങളെ സഹായിക്കാനാകും. ലോകത്തിലെ മറ്റെല്ലാവർക്കും അതിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിന് അതിനെ പറ്റി എഴുതുകയും സംസാരിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post