വാഷിംഗ്ടൺ : 6 വയസ്സുകാരൻ വിദ്യാർത്ഥി അദ്ധ്യാപികയെ വെടിവച്ച് വീഴ്ത്തി. അമേരിക്കൻ സംസ്ഥാനമായ വിർജീനിയയിലെ റിക്നെക്ക് എലിമെന്ററി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിലെ തർക്കത്തിന്റെ പേരിലാണ് കുട്ടി അദ്ധ്യാപികയ്ക്കെതിരെ വെടിയുതിർത്തത്. ഈ സമയം ടീച്ചറും കുട്ടിയും മാത്രമായിരുന്നു ക്ലാസിൽ. സംഭവം യാദൃശ്ചികമല്ലെന്ന് പൊലീസ് മേധാവി സ്റ്റീവ് ഡ്രൂ പറഞ്ഞു. കുട്ടി ബോധപൂർവം അദ്ധ്യാപികയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
അധ്യാപികയുടെ നില ഗുരുതരമാണ്. വെടിവെപ്പിൽ മറ്റ് കുട്ടികൾക്കൊന്നും പരിക്കേറ്റിട്ടില്ല. സ്കൂളിൽ ഭീതിയുടെ അന്തരീക്ഷമാണ്. സംഭവത്തിൽ മറ്റ് കുട്ടികളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിഷയത്തിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. കുട്ടിക്ക് പിസ്റ്റൾ എവിടെനിന്ന് കിട്ടിയെന്നും എങ്ങനെയാണ് സ്കൂളിൽ എത്തിച്ചതെന്നും അന്വേഷണം കഴിഞ്ഞാൽ മാത്രമേ പറയാനാകൂ. തിങ്കളാഴ്ച വരെ സ്കൂളിന് അവധിയായിരിക്കും-സ്റ്റീവ് ഡ്രൂ പറഞ്ഞു.
2022 മെയ് മാസത്തിൽ, ടെക്സസിലെ യുവാൽഡെയിലുള്ള റോബ് എലിമെന്ററി സ്കൂളിൽ 18 വയസ്സുള്ള ഒരു യുവാവ് അതിക്രമിച്ച് കയറി വെടിയുതിർത്തിരുന്നു. ഈ ആക്രമണത്തിൽ 19 വിദ്യാർത്ഥികളും 2 അധ്യാപകരും കൊല്ലപ്പെട്ടു. 13 കുട്ടികൾക്കും സ്കൂൾ ജീവനക്കാർക്കും ചില പോലീസുകാർക്കും വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു.
Discussion about this post