കൊല്ലം ; നിലമേലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് സിഐടിയു ചുമട്ടുതൊഴിലാളികളുടെ ക്രൂരമര്‍ദനം. യൂണിയന് കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദമേറ്റത്. ഷാനിനെ തറയിലിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നേരത്തെ ഒരു തൊഴിലാളിയുമായി ഉണ്ടായ തര്‍ക്കമാണ് സംഘടിതമായ ആക്രമണത്തിന് കാരണമെന്ന് ഷാന്‍ പറഞ്ഞു. ഇവർക്ക് പ്രാദേശിക നേതാക്കളുടെ ശക്തമായ പിന്തുണയുണ്ട്. വ്യക്തി വൈരാഗ്യം തീർക്കാൻ ക്വട്ടേഷൻ എടുത്ത് തന്നെ മർദ്ദിച്ചതാണോയെന്ന് സംശയമുണ്ടെന്നും ഷാൻ പറഞ്ഞു.
അതേസമയം ഷാൻ സിഐ ടിയു തൊഴിലാളികളിൽ ഒരാളെ മർദ്ദിച്ചതാണ് അക്രമത്തിനു കാരണമായി സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹന് പറയുന്നത്. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ജയമോഹൻ പറഞ്ഞു.
Discussion about this post