കൊച്ചി: സംസ്ഥാനത്ത് കലോത്സവങ്ങളിൽ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി. പതിനാറ് വർഷമായി കലോത്സവങ്ങളിൽ സദ്യ വിളമ്പിയിരുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ അപമാനിച്ച് ഇറക്കി വിടുകയും, അടുത്ത കലോത്സവത്തിൽ മാംസഭക്ഷണം നൽകുമെന്ന വാർത്ത പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
കലോത്സവങ്ങളിൽ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ ഹിന്ദു ഐക്യവേദി അത് തടയുമെന്ന് സംഘടന സംസ്ഥാന വക്താവ് ആർ വി ബാബു വ്യക്തമാക്കി. കേരളത്തിലെ ഹിന്ദു ഫോബിയയുടെ ഇരയാണ് പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ആർവി ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇടതുപക്ഷത്തെ വെളുപ്പിച്ചെടുക്കലാണ് കലോത്സവ ഭക്ഷണ വിവാദത്തിലൂടെ അരുൺ കുമാർ ലക്ഷ്യമിട്ടതെന്ന് ആർ വി ബാബു കുറ്റപ്പെടുത്തി. പഴയിടത്തിന്റെ പേരിലെ നമ്പൂതിരി എന്നതിലൂടെ ശുദ്ധി- അശുദ്ധി വാദം കൊണ്ടു വന്ന അരുൺ കുമാറിന്റെ പ്രവൃത്തിയെ ആർ വി ബാബു രൂക്ഷമായി വിമർശിച്ചിരുന്നു.
Discussion about this post