തിരുവനന്തപുരം ; ചൈനയേയും,വിയറ്റ്നാമിനെയും പുകഴ്ത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്നവരാണ് സിപിഎമ്മുകാർ. ബി.ജെ.പി ഉൾപ്പെടെ പല രാഷ്ട്രീയ പാർട്ടികളും ഈ വിഷയം പലതവണ ഉന്നയിച്ചു. ഇത്തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയെയാണ് സിപിഎം പുകഴ്ത്താൻ തെരഞ്ഞെടുത്തിരിക്കുന്നത്.
ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. ഇതോടനുബന്ധിച്ച് നഗരത്തിലുടനീളം ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി സ്വതന്ത്രരായ, നിപുണരായ സ്ത്രീകളുടെ ചിത്രം ഇതിൽ കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വിവാദമായിരിക്കുന്ന ഹോർഡിംഗ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെതാണ്.
“ബേനസീർ ഭൂട്ടോ പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയാണ്. അവർ ആ രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ്. ഹാർവാർഡ് ഉൾപ്പെടെ ആകെ 9 സർവകലാശാലകളിൽ നിന്ന് അവർക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.” ബേനസീർ ഭൂട്ടോയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ് . ഇതിനെതിരെ വിമർശനങ്ങളുമുയർന്നു കഴിഞ്ഞു.
Discussion about this post