ന്യൂഡൽഹി: തണ്ണീർത്തട സംരക്ഷണ ഉത്തരവ് നടപ്പിലാക്കാത്ത കേരള സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. അഷ്ടമുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഓഗസ്റ്റിലെ ഉത്തരവ് നടപ്പിലാക്കാത്തതിനാണ് വിമർശനം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
ഉത്തരവ് നടപ്പിലാക്കാത്തതിൽ ട്രൈബ്യൂണൽ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. വിഷയത്തിൽ നേരിട്ട് ഹാജരാകണമെന്ന ട്രൈബ്യൂണൽ ഉത്തരവ് പാലിക്കാത്ത പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും ട്രൈബ്യൂണൽ നിശിതമായി വിമർശിച്ചു. നേരിട്ട് ഹാജരാകാത്ത അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടതാണെന്നും ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു.
ജനുവരി 6നാണ് അഷ്ടമുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് ഹരിത ട്രൈബ്യൂണൽ പരിഗണിച്ചത്. ഇത്തത്തിൽ മുന്നോട്ട് പോകാനാവില്ലെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. സർക്കാർ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് തത്കാലം കടുത്ത നടപടികളിലേക്ക് കടക്കുന്നില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
Discussion about this post