തിരുവനന്തപുരം: കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് സ്വയം സൃഷ്ടിച്ച വിവാദങ്ങളിൽ നിന്നും തടിയൂരാൻ കിണഞ്ഞു പരിശ്രമിച്ച് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. സ്വയംകൃതാനർത്ഥത്തിന്റെ പാപഭാരം സാഹിത്യകാരൻ അശോകൻ ചരുവിലിനെ കൂട്ടുപിടിച്ച് കഴുകിക്കളയാനാണ് അരുൺ കുമാറിന്റെ പുതിയ ശ്രമം. ഇതിനായി ഒരു ഫേസ്ബുക്ക് കുറിപ്പും അരുൺ കുമാർ തയ്യാറാക്കിയിട്ടുണ്ട്.
കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിൻ്റെ മറുപടിയായിരുന്നുവെന്നാണ് അരുൺ കുമാറിന്റെ പുതിയ ന്യായീകരണം. അശോകൻ ചരുവിലിന്റെ പോസ്റ്റിലെ ചിത്രമാണ് താൻ ഉപയോഗിച്ചതെന്നും അരുൺ കുമാർ പറയുന്നു.
ശ്രീ ചരുവിൽ പ്രസ്തുത പോസ്റ്റ് പിൻവലിച്ചതായി കാണുന്നു. അതിനാൽ എൻ്റെ മറുപടിയും അപ്രസക്തമാണ്. എങ്കിലും ആശയം പ്രസക്തമാകയാൽ നിലനിർത്തുന്നു. ശ്രീ പഴയിടത്തിൻ്റെ ചിത്രം നീക്കുകയാണെന്ന് അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. വെജിറ്റേറിയൻ മെനു കാലോചിതമായി പരിഷ്ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശം ഉൾക്കൊള്ളുന്നുവെന്നും പുതിയ പോസ്റ്റിൽ അരുൺ കുമാർ പറയുന്നു.
Discussion about this post