കൊച്ചി: സ്കൂൾ കലോത്സവത്തിൽ ഭക്ഷണത്തിന്റേ പേരിൽ വിവാദമുണ്ടാക്കിയ ശേഷം ഫേസ്ബുക്കിൽ കമന്റ് ബോക്സിൽ നിയന്ത്രണം ഏർപ്പെടുത്തി, തുടർ ന്യായീകരണ പോസ്റ്റുകളുമായി വരുന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ടി ജി മോഹൻദാസ്.
ചോയ്സിലും ഫ്രീ സ്പീച്ചിലും പുതിയ ഇടങ്ങൾ വേണമെന്ന് വിശ്വസിക്കുന്നവർ സ്വന്തം കമൻ്റ് ബോക്സ് പൂട്ടി വെച്ചിരിക്കുകയാണ് എന്ന് ടി ജി മോഹൻദാസ് പരിഹസിക്കുന്നു. സവർണ ഫാസിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന താൻ ആരെല്ലാം എന്തെല്ലാം ചീത്ത വിളിച്ചാലും തന്റെ കമൻ്റ് ബോക്സ് തുറന്നു തന്നെ വെച്ചിരിക്കുകയാണെന്നും ടി ജി പറയുന്നു.
എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു. നിങ്ങൾക്ക് പറയാനുള്ളത് നിങ്ങളും പറഞ്ഞോളൂ എന്ന് പറയുന്നതാണോ ഫാസിസം! എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു. നിങ്ങൾ ഒന്നും “പണയണ്ട” എന്ന് പറയുന്നതാണോ ജനാധിപത്യമെന്നും പരിഹാസ രൂപേണ ടി ജി മോഹൻദാസ് ചോദിക്കുന്നു.
Discussion about this post