തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്കും സാമൂഹിക അകലപാലനവും നിർബന്ധമാക്കി. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണം. കടകൾ, തിയേറ്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ, സോപ്പ്, വെള്ളം തുടങ്ങിയവ ഉപയോഗിക്കണം. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലായതായി വിജ്ഞാപനത്തിൽ പറയുന്നു. കൊവിഡ് വ്യാപനം തടയുന്നതിനാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കേരള പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post