ന്യൂഡൽഹി ; ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞൻ ആരായിരുന്നുവെന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനുമാണെന്നായിരുന്നു ജയശങ്കർ നൽകിയ മറുപടി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ചരിത്രവും മതഗ്രന്ഥങ്ങളും നമുക്ക് ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നുവെന്ന് ആളുകൾ പറയുന്നു. കൃഷ്ണനെയും ഹനുമാൻജിയെയും നയതന്ത്രത്തിന്റെ വീക്ഷണത്തിൽ നിന്ന് നോക്കേണ്ടതുണ്ട്. അവർ ഏത് അവസ്ഥയിലായിരുന്നുവെന്ന് നോക്കൂ? എന്തെല്ലാം ദൗത്യങ്ങളാണ് അവരെ ഏൽപ്പിച്ചത്? ഈ ദൗത്യം എങ്ങനെ കൈകാര്യം ചെയ്തു?
സീതാദേവിയെ ആശ്വസിപ്പിക്കുന്നതിനൊപ്പം ലങ്കയെ ചുട്ടുകളയുകയും ചെയ്ത ഹനുമാൻജി. മഹാഭാരതത്തിന്റെ ഉദാഹരണത്തിലൂടെ ഇന്നത്തെ ലോകത്തിലെ 10 തന്ത്രപരമായ ആശയങ്ങളുടെ ഉത്തരം നിങ്ങൾക്ക് നൽകാമെന്നും ജയശങ്കർ വ്യക്തമാക്കി.
Discussion about this post