ബീജിംഗ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ വാഹനാപകടം. 16 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. 10 മിനിറ്റിനുള്ളിൽ ഹൈവേയിൽ 50 വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചായിരുന്നു അപകടം. ചില വാഹനങ്ങൾക്ക് തീപിടിച്ചു.
ചൈനയിലെ മാധ്യമ സ്ഥാപനമായ പീപ്പിൾസ് ഡെയ്ലി സംഭവത്തിന്റെ മുഴുവൻ വീഡിയോ പുറത്ത് വിട്ടു. എങ്ങനെയാണ് ഇത്രയധികം വാഹനങ്ങൾ ഒരേസമയം കൂട്ടിയിടിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകട വിവരം അറിഞ്ഞയുടൻ അടിയന്തിര ദുരന്തരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post