കോഴിക്കോട്: കാന്താരയിലെ വരാഹരൂപം ഗാനം കോപ്പിയടിയല്ലെന്ന് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. ‘വരാഹരൂപം’ ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു ഋഷഭിന്റെ പ്രതികരണം.
‘കാന്താരയിലെ വരാഹരൂപം കോപ്പിയടിച്ചതല്ല, പാട്ട് ഒറിജിനലാണ്. ഇവിടെ നടന്നത് സ്വാഭാവിക നടപടി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി. ബാക്കി കാര്യങ്ങൾ കോടതിക്ക് മുന്നിലാണ്. രാഷ്ട്രീയ പ്രവേശന വാർത്ത വ്യാജമാണെന്നും‘ ഋഷഭ് ഷെട്ടി വ്യക്തമാക്കി.
ചിത്രത്തിന് ലഭിച്ച പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഋഷഭ് ഷെട്ടിയും നിർമാതാവ് കിർഗന്ദൂരും മൊഴി നൽകാനെത്തിയത്.
Discussion about this post