കോട്ടയം: കോട്ടയത്ത് കോന്നിയിലെ ചൈനാ മുക്കിന്റെ പേരുമാറ്റാനുള്ള ശ്രമം പാഴാവുന്നു. അതിര്‍ത്തിയിലെ ചൈനീസ് കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരുമാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. വൈസ് പ്രസിഡണ്ട് പ്രവീണ്‍ പ്ലാവിലയില് നോട്ടീസ് നല്കി. എന്നാല്‍ മറ്റുള്ളവരുമായി ആലോചിക്കാതെയാണ് നോട്ടീസെന്ന് കോണ്‍ഗ്രസ് അംഗമായ ദീനാമ്മ റോയ് പറഞ്ഞു. 18 അംഗങ്ങളില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. അതേസമയം, ചൈനാ മുക്ക് ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് രജനി എം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ സഹായം തേടി. പേരുമാറ്റിയാല്‍ ജനങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്ന് പ്രസിഡണ്ട് വാദിക്കുന്നു. അഡ്രസ്സും ആധാര്‍ വിവരങ്ങളും തിരുത്തേണ്ടി വരും. പേരുമാറ്റാന്‍ പഞ്ചായത്തിന് അധികാരവുമില്ല. അവര്‍ ചൂണ്ടിക്കാട്ടി. ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ശത്രുരാജ്യത്തിന്റെ പേര് മാറ്റാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജനങ്ങള്‍ പറയുന്നു.
Discussion about this post