തിരുവനന്തപുരം: തീവ്രവാദ ബന്ധമുണ്ടെന്ന്, കോടതിയില്‍ എന്‍ഐഎ ആരോപിക്കുന്ന ഒരു സ്ത്രീ ഓഫീസിലെ നിത്യ സന്ദര്ശകയായിരുന്നുവെന്നത് തീവ്രവാദികളുടെ സ്വാധീനം എവിടെ വരെ എത്തി എന്നതിന് തെളിവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ. എസ്. രാധാകൃഷ്ണന്. ഇനിയും മുഖ്യമന്ത്രി നിഷ്കളങ്കത നടിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രീ, അങ്ങേയ്ക്ക് എന്താണ് ഒളിക്കാനുള്ളത്. തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും അങ്ങ് പറഞ്ഞു. അത് ശരിയായിരിക്കും എന്ന് കരുതി. എന്നാല്‍ എന്‍. ഐ. എ. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അങ്ങയുടെ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനപ്പുറത്തേക്ക് പോകരുത് എന്നാണ്. ഈ പ്രസ്താവന അങ്ങയേയും അങ്ങയുടെ പാര്‍ട്ടിയെയും സംശയത്തിലാക്കിയിരിക്കുന്നു.
കാരണം, സ്വര്‍ണ്ണ കള്ളക്കടത്തിനു ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ട് എന്നാണ് എന്‍. ഐ. എ. പറയുന്നത്. ഇസ്ലാമിക തീവ്രവാദികളുമായി അങ്ങയ്ക്കും അങ്ങയുടെ പാര്‍ട്ടിക്കും ഉള്ള ”അന്തര്‍ധാര” പ്രസിദ്ധവുമാണ്. ഇസ്ലാമിക തീവ്രവാദത്തിന് എതിരെ ശക്തമായ ഒരു നടപടിയും അങ്ങും അങ്ങയുടെ പാര്‍ട്ടിയും സ്വീകരിക്കുന്നുമില്ല. മാത്രമല്ല, അങ്ങയുടെ പാര്‍ട്ടിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നും അതുകൊണ്ട് കരുതല്‍ വേണമെന്നും അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പക്ഷെ, ചോദ്യം എന്താണ് എന്നാല്‍ അങ്ങയുടെ പാര്‍ട്ടിയില്‍ നുഴഞ്ഞു കയറിയ ഇസ്ലാമിക തീവ്രവാദികളെ തിരഞ്ഞു കണ്ടെത്തി പുറത്താക്കാന്‍ അങ്ങ് എന്ത് നടപടി സ്വീകരിച്ചു? മത തീവ്രവാദിയായിരുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി ചങ്ങാത്ത ജനാധിപത്യം നടത്തുന്ന അങ്ങ് ഫലപ്രദമായ നടപടി അവര്‍ക്കെതിരെ സ്വീകരിക്കുമെന്ന് എങ്ങനെ വിശ്വസിക്കാനാകും. മതവെറിയാനും കൊലപാതകിയും കൊള്ളക്കാരനുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്യ സമരത്തിലെ ധീര സഖാവായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ അങ്ങയുടെ പാര്‍ട്ടിക്കാരായ ചരിത്രമെഴുത്തു പണിക്കാര്‍ക്കും സിനിമാ ജീവികള്‍ക്കുമുള്ള പങ്ക് നിഷേധിക്കാനാകുമോ?
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രീ, മതതീവ്രവാദികളുമായി കള്ളക്കടത്ത് ബന്ധവും അല്ലാത്ത മറ്റു ബന്ധങ്ങളുമുള്ള സ്വപ്നാ സുരേഷിന് അങ്ങയുടെ ഓഫീസുമായുള്ള സമ്പര്‍ക്കം കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. അങ്ങടക്കം അങ്ങയുടെ മന്ത്രിസഭയിലെ അംഗങ്ങളുടേയും നിയമസഭാ സ്പീക്കറുടേയും ഓഫീസുകളിലേയും വീടുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ അങ്ങ് പുറത്ത് വിടണം. ആരെല്ലാം, എവിടെയെല്ലാം ചെന്നിട്ടുണ്ട് എന്ന് അപ്പോള്‍ അറിയാന്‍ കഴിയും.
തീവ്രവാദ ബന്ധമുണ്ടെന്ന്, കോടതിയില്‍ എന്‍. ഐ. എ. ആരോപിക്കുന്ന ഒരു സ്ത്രീ അങ്ങയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകയായിരുന്നു എന്ന കാര്യം തീവ്രവാദികളുടെ സ്വാധീനം എവിടെ വരെ എത്തി എന്നതിന് തെളിവാണ്. ഇനിയും മുഖ്യമന്ത്രീ, അങ്ങ് നിഷ്കളങ്കത നടിക്കരുത്.
https://www.facebook.com/drksradhakrishnan/posts/3209367279152861
Discussion about this post